നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1,132 പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8,274 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ അഞ്ചു പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 92 ആയി ഉയര്‍ന്നു. 280 രോഗികള്‍ സുഖം പ്രാപിച്ചു. ഇതോടെ 1329 രോഗികകള്‍ക്ക് രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ ബാധിതരുടെ എണ്ണം ഉയരുന്നത് പോലെ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മക്ക, മദീന എന്നിവ ഉള്‍പ്പടെ വിവിധ മേഖലകളില്‍ രോഗ ലക്ഷണങ്ങള്‍ ഉളളവരെ കണ്ടെത്താന്‍ പരിശോധന നടത്തിയിരുന്നു. സംശയിക്കുന്നവരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നതിനു പ്രതേക സംഘം വീടുകളിലും ലേബര്‍ ക്യാമ്പുകളിലും സന്ദര്‍ശനം നടത്തുന്നുണ്ട്. ഇവര്‍ ശേഖരിച്ച സാമ്പിളുകളില്‍ നിന്നാണ് 740 പോസിറ്റിവ് കേസുകള്‍ കണ്ടെത്തിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.