Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

റിയാദ് എംബസിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം

റിയാദ്: റിയാദ് ഇന്ത്യന്‍ എംബസിയില്‍ വിവിധ പരിപാടികളോടെ 79-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ദേശീയഗാനം ആലപിച്ചാാണ് ആഘോഷങ്ങള്‍ക്കു തുടക്കമായത്. മഹാത്മജിയുടെ പ്രതിമയില്‍ അംബാസഡര്‍ പുഷ്പാര്‍ച്ചന നടത്തി.

രാജ്യത്തോടും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹത്തോടും രാഷ്ട്രപതി നടത്തിയ സ്വാതന്ത്ര്യദിന സന്ദേശം അംബാസഡര്‍ പങ്കുവെയ്ച്ചു. ഇന്ത്യ-സൗദി ഉഭയകക്ഷി സൗഹൃദവും പങ്കാളിത്തവും ഏറ്റവും മികച്ച നിലയിലാണെന്ന് അംബാസഡര്‍ പറഞ്ഞു. ഇന്ത്യന്‍ പ്രവാസികള്‍ വഹിക്കുന്ന സുപ്രധാന പങ്കും അംബാസഡര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികള്‍, ദേശ ഭക്തിഗാനം, നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറി. ഇന്ത്യന്‍ പ്രവാസികള്‍, എംബസി ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി ആയിരിത്തിലധികം പേര്‍ ആഘോഷങ്ങളില്‍ പങ്കാളികളായി.

എംബസി ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ദേശീയ പതാക ഉയര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിനില്‍ പങ്കെടുത്തു, ദേശസ്‌നേഹവും ത്രിവര്‍ണ്ണ പതാകയോടുള്ള അഭിമാനവുമാണ് പതാക. വൃത്തിയും മനോഹരവുമായ ജോലിസ്ഥലം സൃഷ്ടിക്കുന്നതിനൊപ്പം സേവന മനോഭാവവും കാര്യക്ഷമതയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ‘ഹര്‍ ഘര്‍ സ്വച്ഛത’ കാമ്പയിനിന്റെ ഭാഗമായി എംബസിയില്‍ പ്രത്യേക ശുചിത്വ പരിപാടിയും സംഘടിപ്പിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top