Sauditimesonline

turki
വിമാനത്താവളങ്ങളില്‍ ആക്രമണം; സൗദിയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് മരണം

സ്വാതന്ത്ര്യദിനം ആഘോഷിച്ച് പൊന്നാനി കൂട്ടായ്മ

റിയാദ്: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് സ്‌പോര്‍ട്‌സ് വിംഗ്. ദാറുല്‍ ഉബൈദ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അന്‍സാര്‍ നെയ്തല്ലൂര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അസ്ലം കളക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുഹൈല്‍ മഖ്ദൂം സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചു. ഒ.എസ്.ബി പ്രധിനിധി നൗഫല്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.

ക്വിസ് മത്സരത്തില്‍ അനസ്.സി, ഫൈസല്‍ എന്നിവര്‍ വിജയികളായി. വിജയികള്‍ക്ക് സെക്രട്ടറി ഫാജിസ് പി.വി, ജോയിന്റ് ട്രഷറര്‍ അനസ്.എം ബാവ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. സംറുദ്, അല്‍ത്താഫ്, നിഷാം, നവാര്‍, അഷ്‌കര്‍, അജ്മല്‍ റസാഖ്, അബു നാസ്, വിഷ്ണു, അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കി. റിയാദ് കമ്മിറ്റി സെക്രട്ടറി ആഷിഫ് ചങ്ങരംകുളം സ്വാഗതവും സ്‌പോര്‍ട്‌സ് കണ്‍വീനര്‍ മുക്താര്‍ വെളിയംകോട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top