Sauditimesonline

4 lulu mango
മാമ്പഴക്കറികള്‍ മുതല്‍ ചീസ് കേക്ക് വരെ; മാമ്പഴ മധുരം നാവിലലിഞ്ഞ് ലുലു 'മാംഗോ മാനിയ'

ഫോക്കസ് ‘റിയാദ് യൂത്ത് സമ്മിറ്റ്’ നാളെ

റിയാദ്: ഇന്ത്യയുടെ എഴുപത്തി ഒന്‍മ്പതാമത് സ്വതന്ത്ര ദിനത്തിന്റെ ഭാഗമായി ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷന്‍ ‘റിയാദ് യൂത്ത് സമ്മിറ്റ്’ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15 വെള്ളി വൈകിട്ട് 7ന് ബത്ഹയിലെ എസ്‌ഐഐസി ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി. മതേതരത്വം, ജനാതിപത്യം, അതിജീവനം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളായ കെഎംസിസി, ഒഐസിസി, കേളി, യൂത്ത് ഇന്ത്യാ, ആര്‍ഐസിസി, സൗദി ഇസ്ലാഹി സെന്റര്‍ നേതാക്കള്‍ പങ്കെടുക്കും.

രാജ്യത്തു നടക്കുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്ന വര്‍ഗീയ ഫാസിസ്റ്റു ആശയങ്ങള്‍ക്കെതിരെയും കക്ഷി രാഷ്ട്രീയ ഭേദമെന്ന എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന ആഹ്വാനമാണ് റിയാദ് യൂത്ത് സമ്മിറ്റ് ആഹ്വാനം ചെയ്യുന്നത്. യുവാക്കളുടെ സര്‍ഗ്ഗാത്മകമായ കഴിവും ചിന്താശേഷിയും ഉപയോഗപ്പെടുത്തി പ്രതിരോധിക്കുവാനും ഇന്ത്യയുടെ മതേതര, ജനാതിപത്യ കാലഘട്ടം തിരിച്ചു കൊണ്ടുവരാനും യുവസമൂഹം സധൈര്യം മുന്നോട്ടിറങ്ങേണ്ട സാഹചര്യം ബോധ്യപ്പെടുത്താനുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നു ഫോക്കസ് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top