Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

സൗദിയിലേക്ക് നേരിട്ട് വിമാനം; ഇനിയും കാത്തിരിക്കേണ്ടി വരും

റിയാദ്: ഇന്ത്യയില്‍ നിന്നു സൗദിയിലേക്ക് നേരിട്ടു വിമാന സര്‍വീസിന് ഇനിയും കാത്തിരിക്കേണ്ടി വരും. ഹജ്ജ് സീസണ്‍ കഴിഞ്ഞതിന് ശേഷം മാത്രമേ വിമാന സര്‍വീസിന് അനുമതി ലഭിക്കുകയുളളൂവെന്നാണ് സൂചന. അതേസമയം, വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ അവസരം ഒരുക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

ഇന്ത്യാ-സൗദി എയര്‍ ബബിള്‍ കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ റിയാദ് ഇന്ത്യന്‍ എംബസി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചതാണ് സര്‍വീസിന് അനുമതി ലഭിക്കാതിരുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് വ്യക്തമാക്കി. അന്താരാഷ്ട്ര വ്യോമ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം ചാര്‍ട്ടേഡ് വിമാനങ്ങളിലും വന്ദേ ഭാരത് മിഷന്‍ സര്‍വീസിലും അഞ്ചര ലക്ഷം സൗദി പ്രവാസികളാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. ഇവരില്‍ നല്ലൊരു ശതമാനം എക്‌സിറ്റ് റീ എന്‍ട്രി വിസയില്‍ പോയവരാണ്. ഇവര്‍ക്ക് മടങ്ങി വരാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ഭേദമായി രോഗ പ്രതിരോധ ശേഷി കൈവരിച്ചവര്‍ക്കും നേരിട്ട് യാത്ര ചെയ്യാന്‍ അവസരം ഒരുക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇതിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഉള്‍പ്പെടെ ഉന്നത നയതന്ത്ര തല ഇടപെടല്‍ ആവശ്യമാണെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top