
റിയാദ്: ഇസ്രായേല്‍ വിമാനത്തിന് സൗദി വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ചു. ഇസ്രായേലില്‍ നിന്നു ദൂബായിലേക്ക് പുറപ്പെടേണ്ട വിമാനത്തിനാണ് അനുമതി നിഷേധിച്ചത്. ചാര്‍ട്ടേഡ് വിമാനങ്ങളും വിഐപി വാമന സര്‍വീസുകളും നടത്തുന്ന ഇസ്രായിലിലെ ഇസ്രായര്‍ കമ്പനിയുടെ 661ാം നമ്പര്‍ ഫ്‌ളൈറ്റിനാണ് സൗദി വ്യോമ പാത ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ചത്. മെയ് 26ന് പുലര്‍ച്ചെ 6ന് ദുബായിലേക്ക് പുറപ്പെടുന്നതിനാണ് സൗദി വ്യോമ പാതയിലൂടെ കടന്നു പോകുന്നതിന് അനുമതി തേടിയത്. അനുമതി ലഭിക്കുമെന്ന പ്രതീക്ഷയോടെ ടെല്‍ അവീവ് എയര്‍പോര്‍ട്ടില്‍ അഞ്ച് മണിക്കൂറിലേറെ കാത്തിരുന്നെങ്കിലും വ്യേമ പാത അനുവദിച്ചില്ല.

ഫസ്തീന്‍ സമാധാന കരാര്‍ നിലവില്‍ വരാതെ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്നാണ് സൗദി അറേബ്യയുടെ നിലപാട്. യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ ജിസിസി അംഗ രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യം നയതന്ത്രബന്ധത്തിന് അനുയോജ്യമല്ലെന്ന് സൗദി അറേബ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. നയതന്ത്ര ബന്ധം ഇല്ലാത്തതാകാം വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നിഷേധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
