റിയാദ്: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പരിപാടി റിസ ‘ഉറപ്പാക്കാം…പുകയില ഉപേക്ഷിക്കാം’ എന്ന പ്രമേയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. മെയ് 31 നു സൗദി സമയം വൈകുന്നേരം 4ന് സൂം മീറ്റില്‍ നടക്കുന്ന പരിപാടി മെഡിക്കല്‍ എഡ്യൂക്കേഷന്‍ മുന്‍ ഡയറക്ടറും എനപ്പ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറും തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളേജ് ഡീനുമായ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. പി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും. ഡോ. തമ്പി വേലപ്പന്‍ (പുകയിലജന്യ കാന്‍സര്‍) ഡോ. അബ്ദുല്‍ അസീസ് (കോവിഡും പുകവലിയും) എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും.
സുബൈര്‍ കുഞ്ഞു സ്മാരക പ്രസംഗ മത്സര വിജയികള്‍ പുകവലിയുടെ വിവിധ ദൂഷ്യവശങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കും. പ്രോഗ്രാം കണ്‍സല്‍ട്ടന്റ് ഡോ. എ വി ഭരതന്‍, കേരളാ കോഡിനേറ്റര്‍ കരുണാകരന്‍ പിള്ള, എസ് കെ എഫ് ഫാമിലി ഫോറം പബ്ലിസിറ്റി കണ്‍വീനര്‍ നിസാര്‍ കല്ലറ, സ്‌കൂള്‍ ആക്ടിവിറ്റി കണ്‍വീനര്‍ പദ്മിനി യു നായര്‍, ജുബൈല്‍ സോണല്‍ കണ്‍വീനര്‍ ഷമീര്‍ യുസഫ് തുടങ്ങിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കും. റിസയുടെ ഫേസ് ബുക്ക് പേജിലും (www.facebook.com/risaactivtiy) ഫൗണ്ടേഷ ന്റെ യു ട്യൂബ് ചാനലിലും (www.youtube.com/SubairKunjuFoundation) തല്‍സമയം വീക്ഷിക്കാന്‍ സൗകര്യമുണ്ടാകുമെന്ന് സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ചെയര്‍മാനും റിസ കണ്‍വീനറുമായ ഡോ. അബ്ദുല്‍ അസീസ് സുബൈര്‍ കുഞ്ഞ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.