Sauditimesonline

OV VIJAYAN
കാലം മറക്കാത്ത കഥകളും കഥാപാത്രങ്ങളും; ദമ്മാമില്‍ ഒ.വി വിജയന്‍ അനുസ്മരണം

ഇന്ത്യ-സൗദി വിമാന സര്‍വീസ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍

റിയാദ്: എയര്‍ ബബിള്‍ പ്രകാരം ഇന്ത്യാ-സൗദി വിമാന സര്‍വീസിനുളള ഷെഡ്യൂളുകള്‍ വിവിധ എയര്‍ലൈന്‍സുകള്‍ പ്രഖ്യാപിച്ചു. ജിദ്ദ-കോഴിക്കോട് 806 റിയാലും ദമ്മാം-കോഴിക്കോട് 636 റിയാലുമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ജിദ്ദ-കൊച്ചി 720 റിയാലും റിയാദ്-കൊച്ചി 999 റിയാലുമാണ് കുറഞ്ഞ നിരക്ക്. ബജറ്റ് എയര്‍ലൈന്‍ കമ്പനികളായ ഫ്‌ളൈ നാസും ഇന്‍ഡിഗോയുമാണ് ഏറ്റവും കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചത്. ജനുവരി 8ന് സര്‍വീസ് ആരംഭിക്കും.

കൊവിഡ് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വീസ് 20 മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പുനരാരംഭിക്കുന്നത്. ഈ സന്ദര്‍ഭത്തിലാണ് ഇരു എയര്‍ലൈന്‍ കമ്പനികളുടെയും ഏറ്റവും കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചത്. കോഴിക്കോട് നിന്ന് സൗദിയിലെ തെരഞ്ഞെടുത്ത വിമാന താവളങ്ങളിലേക്കുള്ള യാത്രാ ഷെഡ്യൂളുകള്‍ ഇരു എയര്‍ലൈന്‍ കമ്പനികളും പ്രസിദ്ധീകരിച്ചു. റിയാദ്‌കോഴിക്കോട് സെക്ടറില്‍ സൗദിയുടെ ഫൈളാനാസ് സര്‍വീസ് നടത്തും. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ റിയാദില്‍ നിന്നു രാവിലെ 7.30ന് കരിപ്പൂരിലെത്തുന്ന ഫ്‌ളൈനാസ് വിമാനം 8.30ന് റിയാദിലേക്ക് തിരിച്ച് പുറപ്പെടും. റിയാദില്‍ നിന്ന് സൗദിയിലെ മറ്റ് നഗരങ്ങളിലേക്ക് ഫ്‌ളൈനാസിന്റെ കണക്ഷന്‍ ഫ്‌ളൈറ്റുകളും ലഭ്യമാണ്.

ഫ്‌ളൈ നാസ് ജനുവരി 6 മുതല്‍ ബുക്കിംഗ് ആരംഭിക്കും. ആഴ്ചയില്‍ ആറ് സര്‍വീസുകളാണ് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് ഇന്‍ഡിഗോ സര്‍വ്വീസ് നടത്തുക. പുലര്‍ച്ചെ 2.15ന് ജിദ്ദില്‍ നിന്ന് കോഴിക്കോട്ടേക്ക് വിമാനം പുറപ്പെടും. രാത്രി 9.30ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് മടങ്ങുന്ന രീതിയിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിട്ടുളളത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 12.40ന് ദമ്മാമില്‍ നിന്നു കോഴിക്കോടേക്ക് ഇന്‍ഡിഗോ വിമാനം സര്‍വീസ് നടത്തും. ജിദ്ദകോഴിക്കോട് സെക്ടറില്‍ ഏറ്റവും കുറഞ്ഞ വണ്‍വേ ടിക്കറ്റ് നിരക്ക് 806 റിയാലാണ്. ദമ്മാംകോഴിക്കോട് സെക്ടറില്‍ 636 റിയാലാണ് ഇന്‍ഡിഗോയുടെ ഏറ്റവും കുറഞ്ഞ വണ്‍വേ നിരക്ക്. 25 കിലോ ലഗേജും 7 കിലോ ഹാന്‍ഡ് ബാഗേജും അനുവദിക്കും.

ഗോ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് എന്നീ എയര്‍ലൈന്‍സുകള്‍ ഉടന്‍ ഷെഡ്യൂള്‍ പ്രഖ്യാപിക്കും. അതേസമയം, ഇന്ത്യയില്‍ നിന്ന് സൗദിയിലെത്തുന്നവര്‍ 5 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണം. സൗദി ആരോഗ്യ മന്ത്രായലം അംഗീകരിച്ച ഹോട്ടലുകള്‍, അപാര്‍ട്‌മെന്റുകള്‍ എന്നിവിടങ്ങളിലാണ് ക്വാറന്റൈന്‍. ഒരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച നിരക്കും എയര്‍ലൈനുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും കേരളത്തിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് പുറമെ ചെന്നൈ, ബംഗല്‍രു, ഹൈദരാബാദ്, ലക്‌നോ, മുംബൈ, ദല്‍ഹി വിമാനത്താവളങ്ങളില്‍ നിന്ന് റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് ആരംഭിക്കുകയെന്ന് നേരത്തെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഓസാഫ് സഈദ് പറഞ്ഞിരുന്നു. ആഴ്ചയില്‍ എത്ര സര്‍വീസ് വീതം നടത്തണമെന്ന് ഇരു രാജ്യങ്ങളിലെയും സിവില്‍ ഏവിയേഷന്‍ അതോറിറ്റി തീരുമാനിക്കും. നിലവില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ് മാത്രമാണുളളത്. എയര്‍ ബബിള്‍ നിലവില്‍ വന്നതോടെ നേരിട്ട് യാത്രക്ക് അവസരം ലഭിക്കും. ഇതോടെ യാത്രാ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top