റിയാദ്: ഒറ്റ എഞ്ചിന്‍ മൈക്രോലൈറ്റ് വിമാനത്തില്‍ ലോകം ചുറ്റുന്ന ബെല്‍ജിയം യുവതി റിയാദിലെത്തി. 20 വയസുളള സെറ റഥര്‍ഫോര്‍ഡിന് സൗദി ഏവിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയാണ് കാപ്റ്റന്‍ സെറ റഥര്‍ഫോര്‍ഡ് ലോകം ചുറ്റുന്നത്. 52 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന അവര്‍ ഇന്നലെ റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി.
സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി, റിയാദ് എയര്‍പോര്‍ട്ട് കമ്പനി, സൗദി ഏവിയേഷന്‍ ക്‌ളബ് എന്നിവ സംയുക്തമായി സെറയെ സ്വീകരിച്ചു. റിയാദിലെ ബെല്‍ജിയം അംബാസഡര്‍ ഡൊമിനിക്യു മുനിയറും സന്നിഹിതരായിരുന്നു.
സ്ത്രീ ശാക്തീകരണമാണ് യാത്രയുടെ ലക്ഷ്യം ശാസ്ത്രം, സാങ്കേതിക വിദ്യ, ഗണിതശാസ്ത്രം എന്നിവ സ്ത്രീകളെ പഠിക്കാന്‍ പ്രേരിപ്പിക്കുകയും വ്യോമയാന രംഗത്തേക്ക് വനിതകളെ ക്ഷണിക്കുന്നതിനുമാണ് ഏകാംഗ ലോക സഞ്ചാരം. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെയും യുകെയില്‍ നിന്ന് പ്രൈവറ്റ് പൈലറ്റ്് ലൈസന്‍സും നേടിയിട്ടുണ്ട്. ഇതിന് പുറമെ സ്‌ളോവാക്യ, ഫ്രഞ്ച് മൈക്രോലൈറ്റ് ലൈസന്‍സും നേടിയതിന് ശേഷമാണ് സെറയുടെ സഞ്ചാരം.
വിഷന്‍ 2030ന്റെ ഭാഗമായി സ്ത്രീ ശാക്തീകരണത്തിന് നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി റിയാദിലെ നൂറാ ബിന്ദ് അബ്ദുറഹ്മാന്‍ യൂനിവേഴ്‌സിറ്റിയില്‍ സെറ റഥര്‍ഫോര്‍ഡ് വിദ്യാര്‍ത്ഥിനികളുമായി സംവദിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.