റിയാദ്: സൗദിയില്‍ വീണ്ടും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 3575 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടു പേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 117 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, സൗദിയില്‍ ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ പിഴയോ രണ്ടു വര്‍ഷം തടവോ ശിക്ഷ ലഭിക്കുമെന്ന് പബ്‌ളിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കര്‍ശന നിര്‍ദേശം. നിയമ ലംഘനം ആവര്‍ത്തിക്കുഞവര്‍ക്ക് ഇരട്ടി പിഴ ലഭിക്കും. വിദേശികളെ നാടുകടത്തുമെന്നും പബ്‌ളിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.