റിയാദ്: കൊവിഡ് കാലത്ത് മികച്ച സേവനം സമര്‍പ്പിച്ച ആരോഗ്യ പ്രവര്‍ത്തകരെ റിയാദ് കലാഭവന്‍ ആദരിച്ചു. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ ‘കലാഭവന്‍ നൈറ്റ്’ എന്ന പേരില്‍ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. പരിപാടി ഡോ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശിഹാബ് കൊട്ടുകാട് പുരസ്‌കാരവും പ്രശസ്തി പത്രവും സമ്മാനിച്ചു.
റിയാദിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച സംഗീത വിരുന്ന്, മിമിക്രി, നൃത്യനൃത്തങ്ങള്‍ എന്നിവ അരങ്ങേറി. ‘മൗനം’ സംഗീത ആല്‍ബത്തിന്റെ പ്രകാശനം മൈമൂന അബ്ബാസ് നിര്‍വഹിച്ചു. അഷ്‌റഫ് മൂവാറ്റുപുഴ, അലക്‌സ് കൊട്ടാരക്കര, ഷാരോണ്‍ ഷെരീഫ്, സെലിന്‍ സാഗര, ഷാജഹാന്‍ താജ് കോള്‍ഡ് സ്‌റ്റോര്‍, വിജയന്‍ നെയ്യാറ്റിന്‍കര, വല്ലി ജോസ്, ഷംനാദ് കരുനഗപ്പള്ളി, അബ്ദുല്‍ സലാം, നാസര്‍ ലൈസ്, രാജന്‍ കാരിച്ചാല്‍, കൃഷ്ണകുമാര്‍, ഷിബു ജോര്‍ജ്ജ്, അഷറഫ് വാഴക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.