Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

സൗദിയില്‍ കര്‍ഫ്യൂ: വാര്‍ത്ത അടിസ്ഥാന രഹിതം

റിയാദ്: സൗദിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ആലോചന ഇല്ലന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും സാമൂഹത്തില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരും മരിച്ചവരും വാക്‌സിന്‍ സ്വീകരിക്കാത്തവരാണ്. ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ മികച്ച പ്രതിരോധ ശേഷി കൈവരിച്ചവരാണ്. അതുകൊണ്ടുതന്നെ കര്‍ഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രണ്ട് ഡോസ് മാത്രം എടുത്തവയ്യ ബൂസ്റ്റര്‍ ഡോസ് എത്രയും വേഗം സ്വീകരിക്കണം. രാജ്യത്ത് ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാണ്. ഒമൈക്രോണ്‍ വകഭേദത്തിന് തീവ്ര വ്യാപന ശേഷിയാണുളളത്. അതുകൊണ്ടുതന്നെ മാസ്‌ക് ഉപയോഗം, സാമൂഹിക അകലം, ശുചിത്വം എന്നിവ കര്‍ശനമായി പാലിക്കണം. ലോക രാജ്യങ്ങളിലെല്ലാം ഒമൈക്രോണ്‍ വകഭേദം ഉണ്ടെന്നും ഡോ. അബ്ദുല്‍ ആലി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top