റിയാദ്: സൗദിയില്‍ മണിക്കൂറില്‍ നൂറിലധികം പേര്‍ക്ക് കൊവിഡ് ബാധിക്കുന്നതായി റിപ്പോര്‍ട്ട്. രോഗ ബാധിതരിലേറെയും ഒമിക്രോണ്‍ വകഭേദമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2585 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 375 പേര്‍ രോഗ മുക്തി നേടി. രണ്ടു പേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 96 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് സൂക്ഷ്മമായി വിശകലനം ചെയ്തു വരുകയാണെന്നു ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍. വരും ദിവസങ്ങളില്‍ കൊവിഡ് വന്‍തോതില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നുൂം ആരോഗ്യ മന്ത്രി പറഞ്ഞു. കൊവിഡിന്റെ ജനിതക മാറ്റം സംഭവിച്ച വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ ഫലപ്രദമാണ്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് വൈറസിന്റെ തീവ്രതയും രോഗലക്ഷണങ്ങളും കുറവാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
അതിനിടെ, സൗദിയില്‍ കൊവിഡിനെതിരെ കൂടുതല്‍ ജാഗ്രത വേണമെന്ന് പബ്‌ളിക് ഹെല്‍ത് അതോറിറ്റി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 2500 കടന്ന സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കും.
റിയാദ്, ജിദ്ദ, മക്ക എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുഞത്. വ്യാപാര കേന്ദ്രങ്ങളിലും ബസ് യാത്രകളിലും കൊവിഡ് പ്രോടോകോള്‍ നിര്‍ബന്ധമായും പാലിക്കണം. മുന്‍കൂട്ടി ടിക്കറ്റെടുത്തവര്‍ക്ക് മാത്രമാണ് ബസില്‍ പ്രവേശനം. രണ്ട് യാത്രക്കാര്‍ക്കിടയില്‍ ഒരു സീറ്റ് ഒഴിച്ചിടണം. എന്നാല്‍ ഒരു കുടുംബത്തിലെ യാത്രക്കാര്‍ക്ക് അടുത്തടുത്തിരിക്കാന്‍ അനുമതിയുണ്ട്. മസാജ് കേന്ദ്രങ്ങളില്‍ മാസ്‌ക് ധരിക്കുകയും സാമുഹിക അകലം പാലിക്കുകയും വേണം. ഹെല്‍ത് ക്ലബുകളിലെ സ്റ്റീം റൂമുകളില്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ ആളുകളെ അനുവദിക്കരുതെന്നും പബ്‌ളിക് ഹെല്‍ത് അതോറിറ്റി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.