റിയാദ്: വിദേശ ഏജന്‍സികള്‍ക്ക് സംഭാവന നല്‍കുന്നതിനെതിരെ സൗദി അറേബ്യ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിദേശ രാജ്യങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സൗദി അറേബ്യയിലുളള ഏജന്‍സി കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് സെന്ററാണ്. രാജ്യത്തെ സ്വദേശികളും വിദേശികളും വിദേശ ഏജന്‍സികള്‍ക്ക് സംഭാവന നല്‍കുന്നത് രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ദേശീയ സുരക്ഷാ ഏജന്‍സി അറിയിച്ചു.
അതിനിടെ, കളളപ്പണ ഇടപാടില്‍ പ്രതികളായ വിദേശികളും സ്വദേശികളും ഉള്‍പ്പെടെ 6 പേര്‍ക്ക് 31 വര്‍ഷം തടവ് ശിക്ഷ ലഭിച്ചതായി സൗദി പബ്‌ളിക് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതികള്‍ വിദേശത്തേക്ക് കടത്തിയ 152 ദശലക്ഷം റിയാലിന് തുല്യമായ സംഖ്യ പഴയും അടക്കണം. തടവു ശിക്ഷ കഴിഞ്ഞ് വിദേശികളെ നാടുകടത്തും. സ്വദേശിപൗരന്‍മാരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വിദേശികളാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തിരുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.