Sauditimesonline

kmcc national committee
3.75 കോടി വിതരണം ചെയ്തു സൗദി കെഎംസിസി; ആശ്വാസമായത് അലക്‌സാണ്ടര്‍, മുരളീധരന്‍, ശിവദാസന്‍, സജി എന്നിവരുടെ കുടുംബങ്ങള്‍ക്കും

ഹൂത്തി ആക്രമണം: അറബ് പാര്‍ലമെന്റ് അപലപിച്ചു

റിയാദ്: യമനില്‍ നിന്ന് സൗദി അറേബ്യക്ക് നേരെ ഹൂത്തികള്‍ നിരന്തരം നടത്തുന്ന ആക്രമണങ്ങളെ അറബ് പാര്‍ലമെന്റ് അപലപിച്ചു. ഹൂത്തികള്‍ക്ക് ആയുധം എത്തിക്കുന്നത് തടയണം. ഇതിന് ആവശ്യമായ നടപടി അന്താരാഷ്ട്ര സമൂഹം സ്വീകരിക്കണമെന്നും അറബ് പാര്‍ലമെന്റ് ആവശ്യപ്പെട്ടു.

സൗദി ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഒരാഴ്ചക്കിടെ പല തവണ ഹൂത്തികള്‍ ആക്രമണം നടത്തിയിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് ആക്രമണത്തിന് ഉപയോഗിക്കുന്നത്. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ ചെറുക്കുന്നതിന് ആയുധം എത്തുന്നത് തടയണമെന്ന് അറബ് പാര്‍ലമെന്റ് ആവശ്യപ്പെട്ടു. യമന്‍ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കണം. എന്നാല്‍ ഹൂത്തികള്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് അവരുടെ ചെയ്തികള്‍ തെളിയിക്കുന്നതായി അറബ് പാര്‍ലമെന്റ് കുറ്റപ്പെടുത്തി.

ഹൂത്തി ആക്രമണങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും ഇറാന്‍ ഭരണകൂടത്തിനാണ്. ആയുധങ്ങള്‍ക്കു പുറമെ സൈനിക വിദഗ്ദരേയും ഹൂത്തികള്‍ക്ക് നല്‍കുന്നത് ഇറാനാണെന്ന് അറബ് പാര്‍ലമെന്റ് ആരോപിച്ചു. ഗള്‍ഫ് മേഖലയില്‍ നാശം വിതക്കാനാണ് ഇറാന്‍ ശ്രമിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം അവസാനിപ്പിക്കണമെന്നും അറബ് പാര്‍ലമെന്റ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top