
റിയാദ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു.

മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട സൈനിക സംഘര്‍ഷം ഇരുവരും ചര്‍ച്ച ചെയ്തു. പ്രാദേശിക നഗരങ്ങളിലും ആഗോള രംഗത്തും ആവശ്യമായ സുരക്ഷക്കും സ്ഥിരതയ്ക്കും ഉണ്ടാക്കുന്ന ഭീഷണി ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. സഊദിയെ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണങ്ങളെ ഇന്ത്യക്ക് അംഗീകരിക്കാനികില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. സഊദിയോടുള്ള പിന്തുണ പ്രധാനമന്ത്രി അറിയിച്ചു.

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ ലോക സമാധാനത്തിനും ഊര്‍ജ്ജ സുരക്ഷയ്ക്കും വെല്ലുവിളിയായ സാഹചര്യത്തില്‍ ഇന്ത്യ-സൗദി ഭരണാധികാരികളുടെ ആശയ വിനിമയത്തിന് ഏറെ പ്രാധാന്യമുണ്ട്. പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും ഊന്നിപ്പറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






