Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച

സൗദിക്ക് ഇന്ത്യയുടെ പിന്തുണ; പ്രവാസികളുടെ മനക്കരുത്തിനെ അഭിനന്ദിച്ച് അംബാസഡര്‍

റിയാദ്: പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യത്തില്‍ സൗദി അറേബ്യയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. റിയാദില്‍ അംബാസഡറുടെ ഔദ്യോഗിക വസതിയായ ‘ഇന്ത്യ ഹൗസില്‍’ പ്രവാസി സമൂഹത്തിന് ഒരുക്കിയ സല്‍ക്കാരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുഞ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രവാസി സമൂഹത്തിന് ആത്മവിശ്വാസം പകരുന്നതിനാണ് വിരുന്ന് ഒരുക്കിയത്.

പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യന്‍ സമൂഹം പ്രകടിപ്പിച്ച സംയമനത്തെയും മനക്കരുത്തിനെയും അംബാസഡര്‍ അഭിനന്ദിച്ചു. സൗദി ജനതക്കൊപ്പം ചേര്‍ന്ന് നിന്ന് പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയെന്നുംഅംബാസഡര്‍ പറഞ്ഞു.

എംബസിയുടെ 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ സേവനം, പ്രവാസികള്‍ താമസിക്കുന്ന ഇടങ്ങളിലെത്തി കോണ്‍സുലര്‍ സേവനങ്ങള്‍, സി.ബി.എസ്.ഇ പരീക്ഷാ ആശങ്കകള്‍ പരിഹരിക്കാന്‍ സ്‌കൂളുകളുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തിയതും ജെ.ഇ.ഇ പരീക്ഷ സഊദിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതും അംബാസഡര്‍ എടുത്തു പറഞ്ഞു.

സൗദി അറേബ്യയ്ക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതക്കും ഇന്ത്യക്ക് പ്രഥമ പരിഗണനയാണ്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top