
തിരുവനന്തപുരം: പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയില്‍ നോര്‍ക്ക റൂട്സിന് ഹൈക്കോടതിയുടെ നോട്ടീസ്. നോര്‍ക്ക കെയര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മടങ്ങിയെത്തിയ പ്രവാസികളെ ഉള്‍പ്പെടുത്തണമെന്ന് പ്രവാസി ലീഗല്‍ സെല്‍ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതുപ്രകാരം എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന ഉത്തരവ് നാലു മാസം കഴിഞ്ഞും നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ജസ്റ്റിസ് ബിച്ചു കുര്യന് തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് എതിര്‍കക്ഷിക്ക് നോര്ക്കയക്കാന് ഉത്തരവിട്ടത്. നോര്‍ക്ക കെയര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മടങ്ങിയെത്തിയ പ്രവാസികളെയും ഉള്‍പ്പെടുത്തുകയോ, സമാനമായ പദ്ധതി രൂപീകരിക്കുകയോ ചെയ്യണമെന്നാണ് പ്രവാസി ലീഗല്‍ സെല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

പ്രവാസി ലീഗല്‍ സെല്‍ ‘സിഎം വിത്ത് മി’ എന്ന മുഖ്യമന്ത്രിയുടെ പോര്‍ട്ടലിലും പരാതി നല്കി. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിഷയം സജീവമായി പരിഗണിക്കുകയാണെന്നും ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും അറിയുന്നു. കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തതതോടെ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക കെയര്‍ മാതൃകയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സംരക്ഷണം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






