
റിയാദ്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ദ്വിദിന ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരംഭിച്ചു. മുറബ്ബ റിയാദ് അവന്യൂ മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും റിയാദ് ബത്ഹയിലുളള അല്‍ റയാന്‍ പോളിക്ലിനിക്കും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളത്. പരിപാടി അല്‍ റയാന്‍ പോളിക്ലിനിക് എക്‌സിക്യൂടീവ് മാനേജര്‍ മുഹമ്മദ് മന്‍സൂര്‍, മാള്‍ മാനേജര്‍ ലാലു വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ഡോ. മുഹമ്മദ് ഷിറാസ് ബോധവത്ക്കരണ പ്രഭാഷണം നടത്തി. പ്രദര്‍ശനം, പ്രമേഹ പരിശോധന, ദന്ത പരിശോധന, കണ്‍സള്‍ട്ടേഷന്‍, പ്രമേഹബാധിതര്‍ക്കുളള പാദ പരിശോധന എന്നിവ വൈകുന്നേരം മൂന്ന് മുതല്‍ രാത്രി 10 വരെ സൗജന്യമായി ക്യാമ്പില്‍ ലഭ്യമാണ്.
പ്രവാസികളില്‍ പ്രമേഹം വര്‍ധിച്ചുവരുകയാണെന്ന് മുഹമ്മദ് മന്‍സൂര്‍ പറഞ്ഞു. ശ്രദ്ധയും ജാഗ്രതയും ഉണ്ടെങ്കില്‍ പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയും. ഇതിനുളള ശ്രമമാണ് ബോധവത്ക്കരണ ക്യാമ്പയിന്‍. ലുലു ഹൈപ്പറുമായി ചേര്‍ന്ന് ഇനിയും ആരോഗ്യ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കിംഗ് സൗദ് ബിന്‍ അബ്ദുല്‍ അസീസ് ആരോഗ്യ സര്‍വകലാശാലയിലെ അപ്ലൈഡ് മെഡിക്കല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നുളള വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രമേഹ രോഗികളുടെ ഭക്ഷണ ക്രമം, വ്യായാമം എന്നിവ സംബന്ധിച്ച ബോധവത്ക്കരണവും ഒരുക്കിയിട്ടുണ്ട്.

ഡോ. ശ്രീവിദ്യ, സന്തോഷ് വില്‍ഫ്രഡ്, മുഹമ്മദ് ഷഫീഖ്, റിജാസ് ഖാന്‍, താജ് ഫാതിമ, ഫൈസല്‍ ബാബു എന്നിവരുടെ നേതൃത്വത്തില്‍ അല്‍ റയാന്‍ പോളിക്ലിനിക്കിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെട്ട സംഘമാണ് ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






