
റിയാദ്: അന്താരാഷ്ട്ര പ്രമേഹ ദിനത്തോടനുബന്ധിച്ച് മുറബ്ബ റിയാദ് അവന്യൂ മാളില്‍ ദ്വിദിന പ്രമേഹ ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റും അല്‍ റയാന്‍ പോളിക്ലിനിക്കും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബര്‍ 14, 15 തീയതികളില്‍ വൈകുന്നേരം 3 മുതല്‍ രാത്രി 10 വരെയാണ് പരിപാടി.
ആരോഗ്യ ബോധവല്‍ക്കരണം, പ്രദര്‍ശനം, പ്രമേഹ പരിശോധന, ദന്ത പരിശോധന, ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷന്‍, പ്രമേഹബാധിതര്‍ക്കുളള പാദ പരിശോധന, ഡയറ്റീഷ്യനുമായുളള കൂടിക്കാഴ്ച എന്നിവ സൗജന്യമായിരിക്കും. കാമ്പില്‍ പങ്കെടുക്കുന്നവരില്‍ നിന്നു തെരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യ മെഡിക്കല്‍ ചെക്അപിനുളള ഗിഫ്റ്റ് കൂപ്പണും സമ്മാനിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
