Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

കാനത്തില്‍ ജമീല ജീവിതം സേവനമാക്കിയ എംഎല്‍എ: കൊയിലാണ്ടിക്കൂട്ടം

റിയാദ്: കൊയിലാണ്ടിയുടെ അഭിമാനം കാനത്തില്‍ ജമീല എം.എല്‍.എയുടെ നിര്യാണത്തില്‍ റിയാദിലെ ‘കൊയിലാണ്ടിക്കൂട്ടം’ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ബത്ഹ ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടിക്കൂടത്തോട് അടുത്ത ബന്ധമുള്ള കാനത്തില്‍ ജമീലയുടെ ജനസ്പന്ദനമുള്ള പ്രവര്‍ത്തനശൈലി പ്രവാസി മലയാളികള്‍ക്കിടയിലും വലിയ സ്വാധീനം ചെലുത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യ രക്ഷാധികാരി പുഷ്പരാജ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കാനത്തില്‍ ജമീലയുടെ ജനസേവനവും പഞ്ചായത്ത് തലത്തില്‍ നിന്ന് നിയമസഭയിലേക്ക് ഉയര്‍ന്ന യാത്രയും സ്ത്രീശാക്തീകരണത്തിനു നല്‍കിയ സംഭാവനയും അനുസ്മരണത്തില്‍ വിശദീകരിച്ചു.

കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി നിബിന്‍ ഇന്ദ്രനീലം, രക്ഷാധികാരി നൗഫല്‍ കണ്ണന്‍കടവ്, നൗഷാദ് കണ്ണന്‍കടവ്, സന്ധ്യ പുഷ്പരാജ്,കേളി കലാസംകാരിക വേദിയുടെ പ്രതിനിധി സുരേഷ്, കെഎംസിസി കൊയിലാണ്ടി മണ്ഡലം പ്രതിനിധി അസീസ് നടേരി, ഓഐസിസി പ്രതിനിധി സഞ്ജീര്‍ കൊയിലാണ്ടി, റിയാദ് ടാക്കീസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി, അസ്ലം പാലത്ത്, കബീര്‍ നല്ലളം തുടങ്ങി റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കാനത്തില്‍ ജമീലയുടെ സേവനങ്ങളും ജനപിന്തുണയും അനുസ്മരിച്ചു. പ്രസിഡന്റ് റാഷിദ് ദയ സ്വാഗതം പ്രസംഗതംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top