Sauditimesonline

gmf calender
ജിഎംഎഫ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

രിസാലത്തുല്‍ ഇസ്‌ലാം മദ്രസ ഫെസ്റ്റ്; റെഡ് ഹൗസിന് കിരീടം

റിയാദ്: രിസാലത്തുല്‍ ഇസ്‌ലാം മദ്രസ ഫെസ്റ്റ് വിവിധ പരിപാടികളോ ൈഅരങ്ങേറി. ദഹബിയ വിശ്രമകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 350തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളല്‍ ബോയ്‌സ്, ഗേള്‍സ് കാറ്റഗറികളിലായിരുന്നു മത്സരങ്ങള്‍. ഖിറാഅത്ത്, ഹിഫഌ, ബുര്‍ദ്ദ അലാപനം എന്നീ ഇനങ്ങള്‍ക്ക് പുറമേ, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, കഥ പറയല്‍, കവിത പാരായണം, വായന തുടങ്ങിയ സാഹിത്യ മത്സരങ്ങളും ശ്രദ്ധേയമായി. കളറിംഗ്, സംഘഗാനം, മലയാള ഗാനം, അറബി ഗാനം, പ്രാര്‍ത്ഥന ഗീതം, അറബി മലയാളം കയ്യെഴുത്ത് തുടങ്ങിയ ഇനങ്ങളും നടന്നു.

റെഡ്, യെല്ലോ, ഗ്രീന്‍, ബ്ലൂ എന്നീ നാല് ഹൗസുകള്‍ തമ്മിലായിരുന്നു മത്സരം. 200 പോയിന്റുകള്‍ നേടി റെഡ് ഹൗസ് ചാമ്പ്യന്‍മാരായി. 145 പോയിന്റ് നേടി യെല്ലോ ഹൗസ് രണ്ടാം സ്ഥാനവും 125 പോയിന്റ് നേടി ഗ്രീന്‍ ഹൗസ് മൂന്നാം സ്ഥാനവും നേടി. അബ്ദുല്‍ സലാം വടകര, ഷൗക്കത്ത് സഅദി, അബ്ദുല്‍ റഹ്മാന്‍ സഖാഫി, സൈനുദ്ദീന്‍ കുനിയല്‍ തുടങ്ങിയവര്‍ ഫെസ്റ്റിന്നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top