Sauditimesonline

7 isma
കൈത്താങ്ങായ് 'സേഫ് വേ'; സാന്ത്വനമായ് ഇസ്മ മെഡിക്കല്‍

ബയോസ് സയന്‍സ് ക്ലബ്ബ് നിലവില്‍ വന്നു

ദമ്മാം: ശാസ്ത്രീയ അവബോധം വളര്‍ത്തി സമൂഹത്തിന് ചലനാത്മക സാന്നിധ്യമായി വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ബയോസ് സ്റ്റുഡന്‍സ് സയന്‍സ് ക്ലബ്ബ് രൂപീകരിച്ചു. ദമ്മാമില്‍ വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. പാഠ പുസ്തകങ്ങള്‍ക്കപ്പുറത്ത് ലഭിക്കുന്ന അറിവുകളാണ് വിശാലമായ കാഴ്ചപ്പാടുകളുള്ള പൗരനെ രൂപപ്പെടുത്തുന്ന വ്യക്തിത്വമുള്ളവരായി വിദ്യാര്‍ത്ഥികളെ മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ കുട്ടികളിലുമുള്ള അന്തര്‍ലീനമായ കഴിവുകള്‍ക്ക് പുതിയ ദിശാബോധം നല്‍കി ധാര്‍മ്മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായി ദൈനംദിന ജീവിതം ചിട്ടപ്പെടുത്താനും, ശാസ്ത്രീയ അറിവിന്റെ വെളിച്ചത്തില്‍ വിഷയങ്ങളെ മനസ്സിലാക്കി ചിന്തോദ്ദീപകമായ അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്ന ഗവേഷണോന്മുഖമായ പദ്ധതിയാണ് ബയോസ്.

ഭാവി അവസരങ്ങള്‍, അക്കാദമിക് വെല്ലുവിളികള്‍ എന്ന വിഷയം ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ അവതരിപ്പിച്ചു. ബയോസ് സിലബസ് ടോസ്റ്റ്മാസ്റ്റര്‍ മുനീര്‍ പി. വിശദീകരിച്ചു. ശബീര്‍ വെള്ളാടത്ത്, നൗഷാദ് കുനിയില്‍, യൂസുഫ് കൊടിഞ്ഞി, സമീര്‍ പിഎച്ച് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top