
റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി ബത്ഹ ഇസ്‌ലാഹി സെന്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സുല്‍ഫീക്കര്‍ പാലക്കാഴി (പ്രസിഡന്റ്), റിയാദ്‌റഹ്മാന്‍, അബ്ദു സലാം ഇ കെ,അനീസ് പി വി (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് ഷാഹിദ് (സെക്രട്ടറി), അന്‍സാര്‍ തിരുവനന്തപുരം, നൂറുദ്ദീന്‍ തളിപ്പറമ്പ്, അബ്ദു ലത്തീഫ് (ജോയിന്റ് സെക്രട്ടറിമാര്‍), ജാവീദ്ആലം (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

യൂത്ത് വിങ്ങ് ചെയര്‍മാനായി ഹംസ അഫ്ഹാം അല്‍ ഹികമി, കണ്‍വീനര്‍മാരായി വാസില്‍ താനൂര്‍, ജൗഹര്‍ എന്നിവരെയും തിരഞ്ഞെടുത്തു. കേന്ദ്ര കൗണ്‍സിലര്‍മാരായി മുഹമ്മദ് കുട്ടി പി കെ, ജാഫര്‍ പൊന്നാനി, ബഷീര്‍ കുപ്പൊടന്‍, അബ്ദു റൗഫ് സ്വലാഹി,മുനീര്‍ പാപ്പാട്ട്, സനോജ് അരീക്കോട്, യാസര്‍ അറഫാത്ത്, അനീസ് പി വി, നബീല്‍ പയ്യോളി, ശിഹാബ് അലി, റിയാസുദ്ധീന്‍ ചൂരിയോട്, എന്നിവരെ തിരഞ്ഞെടുത്തു.

വിവിധ വിങ് ഭാരവാഹികളായി റിയാദ് റഹ്മാന്‍,അന്‍സാര്‍ തിരുവനന്തപുരം (ക്യു എച്ച് എല്‍ സി), അനീസ് പിവി, ഷംഷാദ് അല്‍ഹികമി (ദഅവ വിങ്ങ്), നൂറുദ്ധീന്‍ എം പി, അഷ്‌റഫ് കണ്ണൂര്‍ (നിച്ച് ഓഫ് ട്രൂത്ത് ആന്‍ഡ് പബ്ലിക്കേഷന്‍), അബ്ദുസലാം ഇ കെ, സാഹിര്‍ (സോഷ്യല്‍ വെല്‍ഫെയര്‍), ഫിനോജ് അബ്ദുല്ലാഹ്, നാഷിം ഹമീദ് (ക്രിയേറ്റിവ് ഫോറം), അബ്ദുല്‍ ലത്തീഫ്, അനീര്‍ തലശ്ശേരി (പീസ് റേഡിയോ). ഏരിയ പ്രതിനിധി സംഗമത്തില്‍ ആര്‍.ഐ.സി.സി ചെയര്‍മാന്‍ ഉമര്‍ ഫാറൂഖ്, കണ്‍വീനര്‍ മുജീബ് പൂക്കോട്ടൂര്‍, ദഅവാ ചെയര്‍മാന്‍ അബ്ദുള്ള അല്‍ ഹികമി, അനീസ് പി.വി. തുടങ്ങിയവര്‍ സംസാരിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





