റിയാദില്‍ ജാമിഅഃ ഇഫ്താര്‍ സംഗമം

റിയാദ്: ജാമിഅഃ നൂരിയ്യ അറബിയ്യ പൂര്‍വ വിദ്യാര്‍ഥി സംഘടന ‘ഓസ്‌ഫോജ്‌ന’ റിയാദ് കമ്മിറ്റിയും ജാമിഅഃ റിയാദ് കമ്മിറ്റിയും സംയുക്തമായി ഇഫ്താര്‍ സംഗമം നടത്തി. സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബശീര്‍ ഫൈസി ചെരക്കാപറമ്പ് അധ്യക്ഷത വഹിച്ചു. കോയാമു ഹാജി ഉദ്ഘാടനം ചെയ്തു.

ജാമിഅ പ്രൊഫസര്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി റമദാന്‍ സന്ദേശ പ്രഭാഷണം നിര്‍വഹിച്ചു. മുഹമ്മദ് കോയ തങ്ങള്‍ ചെട്ടിപ്പടി, കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, എസ് ഐ സി നേതാക്കളായ ബശീര്‍ ഫൈസി ചുങ്കത്തറ, അബൂബക്കര്‍ ഫൈസി വെള്ളില, റശീദ് ഫൈസി നാട്ടുകല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഇഫ്താര്‍ സംഗമത്തിന് സജീര്‍ ഫൈസി നാട്ടുകല്‍, അലി ഫൈസി പനങ്ങാങ്ങര, ഉമര്‍ ഫൈസി ചെരക്കാ പറമ്പ്, അബ്ദുറഹ്മാന്‍ ഹുദവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സൈതലവി ഫൈസി പനങ്ങാങ്ങര സ്വാഗതവും സുലൈമാന്‍ ഫൈസി നന്ദിയും പറഞ്ഞു.

സൗദിടൈംസിലേക്കുളള വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ അയക്കുക.
വാര്‍ത്തകളും വിശേഷങ്ങളും വാട്‌സ് ആപ്പില്‍ ലഭിക്കാന്‍ ലിങ്ക് ക്ലിക് ചെയ്ത് അംഗമാവുക. https://chat.whatsapp.com/EADj6KCAYyMKJ2ZEJDAKBF

Leave a Reply