Sauditimesonline

watches

സാംസ്‌കാരിക പരിപാടികള്‍ മാറ്റിവെച്ച് റിയാദിലെ പ്രവാസി കൂട്ടായ്മകള്‍

റിയാദ്: കൊവിഡ് വൈറസ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു ഡസനിലധികം സാംസ്‌കാരിക പരിപാടികള്‍ പ്രവാസി കൂട്ടായ്മകള്‍ മാറ്റി വെച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിയാദില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച പരിപാടികളാണ് മാറ്റി വെച്ചത്.

കേരളത്തില്‍ നിന്നു നിരവധി കാലാകാരന്‍മാര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന അറേബ്യന്‍ ഡ്രൈവേഴ്‌സ് രണ്ടാം വാര്‍ഷികം നടന്നില്ല. മാര്‍ച്ച് 20ന് ബത്ഹ അപ്പോളൊ ഡിമോറയില്‍ നടത്താന്‍ തീരുമാനിച്ച ‘മൊയ്തുക്കയോടൊപ്പം അല്‍പനേരം’ പരിപാടിയും മാറ്റി. പ്രവാസി മലയാളി ഫെഡറേഷന്‍ മാര്‍ച്ച് 27ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗ്രാമോത്സവം മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു. കരുവാരക്കുണ്ട് ഏരിയാ റിയാദ് എക്‌സ്പാറ്റ്‌സ് ‘കെയര്‍ മീറ്റ്’ സ്‌നേഹ സംഗമം പരിപാടി, മാര്‍ച്ച് 25 മുതല്‍ 31 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന വേള്‍ഡ് ടൗണ്‍ ഫെസ്റ്റിവല്‍, ഏപ്രില്‍ 3ന് ആലപ്പുഴ കൂട്ടായ്മ നടത്താന്‍ തീരുമാനിച്ചിരുന്ന ‘കാവ്യാജ്ഞലി’യില്‍ കാവാലം ശ്രീകുമാര്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. ഏപ്രില്‍ 10ന് നന്മ കരുനാഗപ്പളളി കൂട്ടായ്മ അശ്‌റഫ് താമരശേരി, പ്രിയ അച്ചു എന്നിവര്‍ക്കു സമ്മനിക്കുമെന്നു പ്രഖ്യാപിച്ച അവാര്‍ഡ് വിതരണവും മാറ്റി വെച്ചു. ഷിഫ മലയാളി സമാജം ഏപ്രില്‍ 3, 10 തീയതികളില്‍ നടത്താനിരുന്ന കായികോത്സവം, റിയാദ് മ്യൂസിക് ക്ലബ് യാത്രയയപ്പ് എന്നിവ മാറ്റിവെച്ചു. ഏപ്രില്‍ 17ന് നടക്കേണ്ട മാവൂര്‍ ഫെസ്റ്റ്, റിയ ഡാന്‍സ് ആന്റ് മ്യൂസിക് നൈറ്റ്, മെയ് 27, 28 തീയതികളില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന അഹ്‌ലന്‍ ഈദ് തുടങ്ങിയ പരിപാടികള്‍ മാറ്റിവെച്ചതായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അനിശ്ചിതത്വത്തിലാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top