Sauditimesonline

watches

ലെവി ഇല്ല; മൂന്നു മാസം സൗജന്യ ഇഖാമ

നൗഫല്‍ പാലക്കാടന്‍

റിയാദ്: കോവിഡ് വൈറസ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ രാജ്യത്തെ തൊഴിലുടമകള്‍ക്ക് പ്രഖ്യാപിച്ച സഹായം പ്രാബല്യത്തില്‍ വന്നു. കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കുന്നവര്‍ക്ക് മൂന്നു മാസം ഫീസുകള്‍ ഈടാക്കാതെ പുതുക്കി നല്‍കും. 2020 ജൂണ്‍ 20ന് മുമ്പ് ഇഖാമ കാലാവധി കഴിയുന്നവര്‍ ഒരു വര്‍ഷത്തേക്ക് പുതുക്കുമ്പോള്‍ 15 മാസം കലാവധി ലഭിക്കും. മൂന്നു മാസം ലെവി, ഇഖാമ ഫീസ് എന്നിവ സൗജന്യം ലഭിക്കുന്നതാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം.

പുതിയ സാഹചര്യത്തില്‍ റീ എന്‍ട്രി അടിച്ചു നാട്ടില്‍ പോകാന്‍ കഴിയാതെ കുടുങ്ങിയവര്‍ക്ക് മൂന്ന് മാസം അധിക സമയം അനുവദിക്കും. സക്കാത്തിനും വാറ്റിനും മൂന്ന് മാസം സമയദൈര്‍ഘ്യം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പുതിയ വിസ സ്റ്റാമ്പ് ചെയ്ത് സൗദിയിലെത്താന്‍ കാത്തിരിക്കുന്നവര്‍ക്കും ഈ സഹായം ലഭ്യമാകും. അതെ സമയം അവധിയില്‍ നാട്ടിലുള്ളവരുടെ വിസയോ ഇഖാമയോ കാലാവധി കഴിഞ്ഞാല്‍ എന്താണ് ചെയ്യണ്ടത് എന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന് പുറത്തുളളവരുടെ റീ എന്‍ട്രി വിസയും ഇഖാമയും സ്‌പോണ്‍സര്‍ക്ക് ഓണ്‍ലൈന്‍വഴി പുതുക്കാന്‍ സൗകര്യം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തിലുളള വിദേശികളോട് മാനുഷിക പരിഗണന നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

റീഎന്‍ട്രി വിസ കാലാവധി കഴിഞ്ഞാല്‍ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സ്‌പോണ്‍സറുടെ കത്തുണ്ടെങ്കില്‍ കോണ്‍സുലേറ്റ് വഴി പുതുക്കി വരാനുള്ള നിയമം നിലവില്‍ ഉണ്ട്. ഇതിന് സമയമെടുക്കും. ഇത്തരം കാര്യങ്ങള്‍ പഠിക്കാന്‍ വിദഗ്ദ സമിതി രൂപീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി അവസാനിക്കുന്നതോടെ ഇതിന് പരിഹാരം പ്രഖ്യാപിക്കുമെന്നാണ് പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top