നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് പുതിയ 119 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മക്കയില്‍ 72, റിയാദില്‍ 34, ഖത്തീഫില്‍ 4,അല്‍ ഹസയില്‍ 3, അല്‍ ഖൊബാറില്‍ മൂന്ന്, ദഹ്‌റാന്‍ ദമ്മാം എന്നിവിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ്പുതിയ കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 511 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പതിനാറ് പേര്‍ക്ക് രോഗം ദേദമായതായി മന്ത്രാലയം വക്താവ് ഇന്നലെ അറിയിച്ചിരുന്നു. അതിനിടെ കോവിഡ് പ്രതിരോധ നടപടികള്‍ രാജ്യത്ത് കൂടുതല്‍ ശക്തമാക്കി. വീടുകളില്‍ നിന്നു പുറത്തിറങ്ങരുതെന്നും തെരുവുകളില്‍ കൂട്ടം കൂടി നില്‍കരുതെന്നും മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. നഗരങ്ങളില്‍ 90 ശതമാനം കടകളും അടഞ്ഞുകിടക്കുകയാണ്. ഹോട്ടല്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവ ഒഴികെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇത്തരം സ്ഥാപനങ്ങള്‍ നേരത്തെ അടക്കണമെന്നു പലയിടത്തും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുറന്നു വെച്ച കടകളിലേക്ക് കൂട്ടം കൂട്ടമായി ആളുകളെ പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഉണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.