
ജിദ്ദ: ലോകത്തെ പ്രധാന വിമാനത്താവളങ്ങളുടെ കണക്റ്റിവിറ്റി സൂചികയില്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ആഗോളതലത്തില്‍ മൂന്നാം സ്ഥാനം നേടി. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് സഊദി അറേബ്യയുടെ വ്യോമയാന മേഖലയ്ക്ക് അഭിമാനകരമായ നേട്ടം.

ലോകത്തെ പ്രധാന ഹബ്ബുകളെ പിന്നിലാക്കിയാണ് ജിദ്ദ വിമാനത്താവളം മൂന്നാം സ്ഥാനത്തെത്തിയത്. വിമാനങ്ങളുടെ എണ്ണം, ലക്ഷ്യസ്ഥാനങ്ങള്‍, കണക്റ്റിവിറ്റി സൗകര്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് . എയര്‍പോര്‍ട്ട് കൗണ്‍സില്‍ പട്ടിക തയ്യാറാക്കിയത്.
ലോകത്തെ മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 27-ാം സ്ഥാനത്ത് എത്താനും ജിദ്ദക്ക് കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും വരുത്തിയ മാറ്റങ്ങള്‍ വിലയിരുത്തി ‘ഏറ്റവും മികച്ച പുരോഗതി കൈവരിച്ച’ വിമാനത്താവളങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനവും ജിദ്ദ സ്വന്തമാക്കി.

സമഷ്ര വികസനം ലക്ഷ്യമാക്കി സഊദി അറേബ്യ പ്രഖ്യാപിച്ച ‘വിഷന്‍ 2030’ന്റെ ഭാഗമായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്‌സ് സ്ട്രാറ്റജിയുടെ വിജയമാണ് നേട്ടമെന്ന് ജിദ്ദ എയര്‍പോര്‍ട്ട് കമ്പനി സി.ഇ.ഒ മാസിന്‍ ജൊഹാര്‍ പറഞ്ഞു. 2030 ആകുന്നതോടെട സഊദിയിലെ വിമാനത്താവളങ്ങള്‍ വഴി 33 കോടി യാത്രക്കാരെ ഉള്‍ക്കൊളളാന്‍ കഴിയും. മാത്രമല്ല, 250 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






