
റിയാദ്: സൗദി അറേബ്യയിലെ ഡ്രൈവേഴ്‌സ് കൂട്ടായ്മ ജിദ്ദ ബെസ്റ്റ് വേ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ജിദ്ദ അജ്‌വാദ് വില്ല ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ മജീദ് പൂളക്കാടി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ വയനാട് ആദ്യക്ഷത വഹിച്ചു.

സൗദിയിലേ സാമൂഹിക പ്രവര്‍ത്തകനും ബെസ്റ്റ് വേ നഷണല്‍ കമ്മറ്റി പ്രസിഡന്റുമായ അസ്‌ലം പാലത്ത് ആമുഖ പ്രസംഗവും നാഷണല്‍ കമ്മറ്റി സെക്രട്ടറി ബിബിന്‍ ആലപ്പുഴ കൂട്ടായ്മയെ പരിചയപ്പെടുത്തുകയും ചെയ്തു. മെക്കാനിക്ക് നാസര്‍, ബക്കാല കൂട്ടായ്മ സാരഥി ജമാല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ലത്തീഫ് വയനാട്, ഹാരിസ് പൂക്കൂത്ത്, യൂനുസ് മേലാറ്റൂര്‍,സിറാജ് തങ്ങള്‍, മന്‍സൂര്‍ മോങ്ങം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റിയാസ് മേലാറ്റൂര്‍ അവതാരകനായിരുന്നു. ബദര്‍ അല്‍ത്തമാം സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ഷാര്‍പ്പ് ഇവന്റ് ടീമിന്റെ ഗാനമേളയും അരങ്ങേറി. സെക്രട്ടറി ഗഫാര്‍ മണ്ണാര്‍ക്കാട്‌സ്വാഗതവും ഷാജഹാന്‍ മഞ്ചേരി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





