റിയാദ്: സര്‍വ്വാധിനാഥന്‍ ഭക്തിഗാന ആല്‍ബത്തിന്റെ പ്രകാശനവും ക്രിസ്തുമസ് ആഘോഷവും റിയാദില്‍ നടന്നു. റിയാദ് അപ്പോളോ ഡെമോരോ ഓഡിറ്റോിയത്തില്‍ ആല്‍ബത്തിന്റെ പ്രകാശനം ശിഹാബ് കൊട്ടുകാട്, ഷമീര്‍ അമ്പലപ്പു എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. സികെ മീഡിയയുടെ ബാനറില്‍ സികെ മുസ്തഫ പൊന്നാനിയാണ് രചനയും സംഗീതവും നിര്‍വഹിച്ചത്. ഗാനം ആലപിക്കുകയും ആല്‍ബത്തില്‍ അഭിനയിക്കുകയും ചെയ്തത് ജലീല്‍ കൊച്ചിന്‍ ആണ്.
ഹണിബീസ് റിയാദ്, സികെ മീഡിയ മുസ്തഫ എന്നിവര്‍ ജലീല്‍ കൊച്ചിന് പുരസ്‌കാരം സമ്മാനിച്ചു. ആല്‍ബത്തിന്റെ നിര്‍മാതാവ് അസ്‌ലം ഫറോക്ക് ശിഹാബ് കൊട്ടുകാടിനു പൊന്നാട അണിയിച്ചു. ഹണിബീസ് റിയാദിന്റെ നേതൃത്വത്തില്‍ നൃത്ത നൃത്ത്യങ്ങളും ഗാനസന്ധ്യയും അരങ്ങേറി.
നാസര്‍ കാരന്തൂര്‍, അല്‍ ഖസ്ര്‍ മാനേജിങ് ഡയറക്ടര്‍, ഷെമീര്‍ വല്ലപ്പുഴ, ഫ്‌ളൈ ഇന്‍ഡഗോ മാനേജര്‍ സാബിത്, റിയാദ് ടാക്കീസ് പ്രസിഡണ്ട് നവാസ് കൊടുവള്ളി, റാഫി കൊയിലാണ്ടി, റഹ്മാന്‍ മുനമ്പത്ത്, അസ്‌ലം ഫറോക്, നൗഷാദ് ആലുവാ, സലാം പെരുമ്പാവൂര്‍, മൈമൂന ടീച്ചര്‍, തസ്‌നിം റിയാസ്, ഹിബ അബ്ദുല്‍സലാം, നവാസ് കണ്ണൂര്‍, കൊച്ചി കൂട്ടായ്മ വൈസ് പ്രസിഡന്റ് മുഹമ്മദ് അലി, ഷബീര്‍ അലി, നൗഫല്‍ വടകര, സൈഫുദ്ധീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷൈജു പച്ചയുടെ നേതൃത്വത്തില്‍ റിയാദ് ടാക്കീസ് അംഗങ്ങള്‍ പരിപാടികള്‍ നിയന്ത്രിച്ചു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.