
റിയാദ്: പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ‘ഗ്ലോബല്‍ കലാലയം’ പുരസ്‌കാരങ്ങള്‍ക്ക് സൃഷ്ടികള്‍ ക്ഷണിച്ചു. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികളുടെ മലയാള കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്‌കാരം. നവംബര്‍ 25നു മുമ്പ് ലഭിക്കുന്ന സൃഷ്ടികളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന രചനകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക.

നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്‌കാരത്തിന് സമര്‍പ്പിക്കേണ്ടത്. കവിത 40 വരികളിലും കഥ 500 വാക്കിലും കവിയരുത്. സൃഷ്ടികള്‍ kalalayamgulf@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ അയക്കുക. മെയില്‍ ബോഡിയില്‍ പേര്, മൊബൈല്‍ നമ്പര്‍, ജോലി ചെയ്യുന്ന രാജ്യം എന്നിവ രേഖപ്പെടുത്തണം. രചയിതാവിന്റെ പേരും, വിവരങ്ങളും സൃഷ്ടിയോടൊപ്പം പിഡിഎഫില്‍ ചേര്‍ക്കരുതെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






