Sauditimesonline

ISLAHI
സുലൈ ഇസ്‌ലാഹി സെന്റര്‍; ഫയാസ് അലി നയിക്കും

ഉംറ ബസ് ദുരന്തം: ആന്ധ്രാ ഗവര്‍ണറുടെ നേതൃത്വത്തില്‍ കേന്ദ്ര സംഘം മദീനയില്‍

മദീന: ഇന്ത്യന്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ദുരന്തത്തില്‍ 45 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിനിധി സംഘം മദീനയിലെത്തി. ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറിന്റെ നേതൃത്വത്തിലുളള സംഘം തീര്‍ഥാടകര്‍ക്കുളള സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അന്ത്യകര്‍മ്മങ്ങള്‍ വേഗത്തിലാക്കുന്നതുള്‍പ്പെടെ മേനോട്ടം വഹിക്കുകയും ചെയ്യും. വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍, പാസ്‌പോര്‍ട്ട്, വിസാ വിഭാഗം സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജിയും പ്രതിനിധി സംഘത്തിലുണ്ട്.

മദീന വിമാനത്താവളത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹല്‍ ഖാന്‍, ജിദ്ദയിലെ കോണ്‍സുല്‍ ജനറല്‍ ഫഹദ് സുരി, സൗദി വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ സ്വീകരിച്ചു.

അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള നടപടികള്‍, ആവശ്യമായ രേഖകള്‍ ശേഖരിക്കല്‍, കുടുംബാംഗങ്ങളുടെ യാത്രാ ക്രമീകരണം എന്നിവ ഏകോപിപ്പിക്കും. ഇതിനായി ഇന്ത്യന്‍ പ്രതിനിധികള്‍ സൗദി അധികൃതരുമായി ചര്‍ച്ച നടത്തി. ചില മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കാഴിയാത്ത സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധന ആവശ്യമാണ്. ഇതിനായി കഴിഞ്ഞ ദിവസം തെലുങ്കാന സര്‍ക്കാര്‍ കുടുംബാംഗങ്ങളെ മദീനയില്‍ എത്തിച്ചിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top