Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

‘വ്യഞ്ജനങ്ങളിലൂടെ’ കവിതാ ചര്‍ച്ച

ദമ്മാം: കലാലയം സാംസ്‌കാരിക വേദി കവിതാ ചര്‍ച്ച സംഘടിപ്പിച്ചു. ‘വ്യഞ്ജനങ്ങളിലൂടെ’ എന്ന പേരിലായിരുന്നു ചര്‍ച്ച. റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പതിനഞ്ചാമത് സൗദി ഈസ്റ്റ് നാഷനല്‍ പ്രവാസി സാഹിത്യോത്സവ് പ്രമേയം ‘പ്രയാണങ്ങള്‍’ അടിസ്ഥാനമാക്കി മൂന്ന് കവിതകളാണ് ചര്‍ച്ച ചെയ്തത്.

സച്ചിദാനന്ദന്റെ ‘നടക്കൂ നടക്കൂ’ എന്ന കവിത സാജിദ് ആറാട്ടുപുഴയും, വീരാന്‍കുട്ടിയുടെ ‘സ്മാരകം’ പ്രദീപ് കൊട്ടിയവും അവതരിപ്പിച്ചു. മഹ്മൂദ് ദര്‍വേശിന്റെ ‘മറ്റേവരെപ്പോലെ ഞങ്ങളും യാത്രപോകുന്നു’ (നുസാഫിറു കന്നാസ്) കവിത മുഹമ്മദ് അന്‍വറും അവതരിപ്പിച്ചു. പ്രകൃതിയോടും മനുഷ്യനോടും ചേര്‍ന്നു നില്‍ക്കുന്ന പ്രയാണങ്ങള്‍, മനുഷ്യ ജീവിതം, ആട്ടിയോടിക്കപ്പെട്ട പലസ്തീനിലെ മനുഷ്യര്‍ തുടങ്ങിയവ ചര്‍ച്ചയില്‍ ഉയര്‍ന്നു. മോഹന്‍ വസുധ, നജീബ് പുല്ലുപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു. ആര്‍.എസ്.സി ഗ്ലോബല്‍ പ്രവര്‍ത്തക സമിതി അംഗം സാദിഖ് ജഫനി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. കവി മുസ്തഫ മാസ്റ്റര്‍ മുക്കൂട് ചര്‍ച്ചകള്‍ സംഗ്രഹിച്ചു.

സാഹിത്യോത്സവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലോഞ്ചിംഗും നടന്നു. സാജിദ് ആറാട്ടുപുഴ, പ്രദീപ് കൊട്ടിയം, നജീബ് പുല്ലുപറമ്പില്‍, മുസ്തഫ മാസ്റ്റര്‍ മുക്കൂട്, മോഹന്‍ വസുധ, ആര്‍.എസ്.സി ഗ്ലോബല്‍ സെക്രട്ടറി റഹൂഫ് പാലേരി, റഷീദ് വാടാനപ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് വെബ്‌സൈറ്റ് പ്രകാശനം ചെയ്തത്. സൗദി ഈസ്റ്റ് നാഷനല്‍ പ്രവാസി സാഹിത്യോത്സവ് ജനുവരി 9ന് ജുബൈലില്‍ നടക്കും. പരിപാടിയില്‍ റഷീദ് വാടാനപ്പള്ളി നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top