Sauditimesonline

6 aster
പ്രോകെയര്‍ ആശുപത്രി ഏറ്റെടുത്തു; സൗദിയില്‍ സാന്നിധ്യം ശക്തമാക്കി ആസ്റ്റര്‍

അതിദേശീയത അതി വൈകാരികമാകുമ്പോള്‍ ഫാസിസം കടന്നു വരും: ഡോ അരുണ്‍ കുമാര്‍

റിയാദ്: നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരാനുള്ള കേരള സര്‍ക്കാറിന്റെ ഇച്ഛാശക്തിയാണെന്നു മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാ. റിയാദില്‍ കേളി സംഘടിപ്പിച്ച ലിറ്ററേറ്ററി ഫെസ്റ്റ് മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഭരണഘടന, ജനാധിപത്യ മൂല്യങ്ങള്‍, മാധ്യമങ്ങള്‍’ എന്ന വിഷയത്തില്‍ അരുണ്‍ കുമാറുമായി എം. എം. നയീം സംവദിച്ചു. ഏതു തരം ഫാസിസവും അപകടമാണ്. അവ കടന്നു വരുന്ന വഴികള്‍ കാണാതെ പോകരുത്. അതിദേശീയത അതി വൈകാരികമാകുന്നത് ഫാസിസം കടന്ന് വരുന്നതിന്റെ ഏറ്റവും വലിയ ലക്ഷണമാണ്. സത്യങ്ങള്‍ വിളിച്ചു പറയുന്നതിന്റെ പേരില്‍ അതിഭീകരമായ സൈബര്‍ ആക്രമനങ്ങളാണ് നേരിടേണ്ടി വരുന്നതെന്നും അരുണ്‍ കുമാര്‍ വിശദീകരിച്ചു.

അഭിമാനം കൊള്ളുന്ന സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിവയ്ക്ക് യാതൊരു പ്രാധാന്യവും നിലവില്‍ പൗരന് ലഭിക്കുന്നില്ല. നിയമപരമായി അയിത്തം നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും രാജ്യത്തിന്റെ പലയിടത്തും രഹസ്യമായും പരസ്യമായും ഈ അവസ്ഥ നിലനില്‍ക്കുന്നു. ഭരണഘടന തന്നെ ഭീഷണികള്‍ നേരിടുന്ന കാലമാണിത്. ന്യുനപക്ഷങ്ങള്‍ അരക്ഷിതരാകുന്ന സാഹചര്യത്തില്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഒറ്റയായും കൂട്ടമായും മനുഷ്യര്‍ കൊല്ലപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കാലത്ത് വാര്‍ത്തകളെ ജനം സ്വീകരിക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പോസ്റ്റുകളുടെ ആധിക്യം വാര്‍ത്തകള്‍ ഒഴിവാക്കാന്‍ ഇടയാക്കുന്നു. ചെറിയ വാര്‍ത്തകള്‍, റീലുകള്‍, കട്ടിംഗുകള്‍ എന്നിവയാണ് കൂടുതല്‍ സ്വീകാര്യമാകുന്നത്. യാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണ്ണമായും ഇന്ന് സോഷ്യല്‍ മീഡിയ ഉള്‍ക്കൊള്ളുന്നില്ല. ഇത് പൊള്ളയായ പുതു തലമുറയെ സൃഷ്ടിക്കും.
മാധ്യമ സ്വാതന്ത്ര്യം പരിതാപകരമാണ്. ആഗോളതലത്തില്‍ 181 രാജ്യങ്ങളില്‍ ഇന്ത്യ 151-ാം സ്ഥാനത്താണ്. ഇന്ത്യയിലെ 70 ശതമാനം മാധ്യമങ്ങളും ഒരേ സ്വഭാവമുള്ള കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ ഉടമസ്ഥതയിലാണ്. അതുകൊണ്ടു തന്നെ ശബ്ദമില്ലത്തവരുടെ ശബ്ദമാകാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല. എന്നാല്‍ കേരളം വലിയ പ്രതീക്ഷയാണ്. അതിദാരിദ്ര്യ വിമുക്ത കേരളം എന്നത് വലിയ സന്ദേശമാണ്. പൗരന്റെ യാതൊരാവകാശവും ലഭിക്കാതെ കഷ്ടതയില്‍ ജീവിച്ച മനുഷ്യര്‍ക്ക് ചെറിയ രീതിയിലെങ്കിലും സാന്ത്വനമേകാന്‍ സാധിക്കുന്നു. ഏറ്റവും കഷ്ടത അനുഭവിക്കുന്ന ജനതയെ കണ്ടെത്തുക എന്നത് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. സദസ്സില്‍ നിന്നുളള ചോദ്യങ്ങള്‍ക്കും ഡോ. അരുണ്‍ കുമാര്‍ മറുപടി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top