
റിയാദ്: ഒരുമിച്ച് ചിരിച്ചു, ഒന്നിച്ച് കളിച്ചു, ഒരേ മുറ്റത്ത് വളര്‍ന്ന നാല് കുഞ്ഞുജീവിതങ്ങള്‍ക്ക് ഇനി ദുബായ് മണ്ണില്‍ അന്ത്യവിശ്രമം. അബുദാബിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ റോഡ് അപകടത്തില്‍ മലയാളി കുടുംബത്തിലെ നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തം തകര്‍ത്തത് ഒരു കുടുംബത്തിന്റെ മാത്രമല്ല, മലയാളി സമൂഹത്തിന്റെ ഹൃദയമാണ്.

ഏഴ് വയസ്സുകാരനായ അസ്സാം അബ്ദുല്‍ ലത്തീഫ് ജീവന്‍ പിടിച്ചു നില്‍ക്കാനുള്ള പോരാട്ടത്തിലായിരുന്നു. മസ്തിഷ്‌ക മരണം സംശയിച്ചിരുന്നുവെങ്കിലും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി.
നാളെ ദുബായില്‍ നാലു സഹോദരങ്ങളുടെയും ഖബറടക്കം ഒരുമിച്ചു നടക്കും. ജീവിതത്തില്‍ ഒരുമിച്ച് ഉല്ലസിച്ചവര്‍, കളിച്ചവര്‍, വഴക്കിട്ടവര്‍… ഇനി ഒരുമിച്ച് മണ്ണിലേക്ക്. ബാല്യത്തിന്റെ ചിരികള്‍ മൗനത്തിലേക്ക്!

ദുരന്തത്തില്‍ മരിച്ച വീട്ടു സഹായി ബുഷറയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ പരിക്കേറ്റ പിതാവ് അബ്ദുല്‍ ലത്തീഫും മാതാവ് റുക്‌സാനയും മകള്‍ ഇസ്സയും ചികിത്സയിലാണ്. ലിവ ഫെസ്റ്റ് ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പ്രവാസി മലയാളികളെ ഞടുക്കിയ ദുരന്തം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





