
റിയാദ്: ക്രിസ്മസ്, പുതുവത്സരം ആഘോഷിച്ച് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. ബാര്‍ബിക്യു-മ്യൂസിക്കല്‍ നൈറ്റ് ഒരുക്കിയായിരുന്നു ആഘോഷം. കുടുംബങ്ങളും കുട്ടികളും പങ്കെടുത്ത വിവിധ പരിപാടികളും അരങ്ങേറി. എക്‌സിറ്റ് 18 ലെ യാ നബി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 7ന് തുടങ്ങിയ പരിപാടി രാത്രി 2 വരെ തുടര്‍ന്നു.

കുട്ടികളുടെ ഗാന സന്ധ്യ, സാംസ്‌കാരിക സമ്മേളനം, നൃത്തനൃത്യങ്ങള്‍, ഡിജെ പാര്‍ട്ടി എന്നിവ അരങ്ങേറി. റിയാദിലെ സാമൂഹിക, രാഷ്ട്രീയ, കലാരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട് സംഘടന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ശിഫ ക്ലിനിക് എംഡി ഡോ. ഇദ്രീസ് ഉദ്ഘാടനം ചെയ്തു. അഡ്വ. അജിത് കുമാര്‍, ഡോ. ജയചന്ദ്രന്‍, സലീം കളക്കര, മജീദ് ചിങ്ങോലി, ജയന്‍ കൊടുങ്ങല്ലൂര്‍, അബ്ദുള്‍ അസീസ് പവിത്ര, അഷ്‌റഫ് മൂവാറ്റുപുഴ, ഹരികൃഷ്ണന്‍, സുബൈര്‍ കുമ്മിള്‍, അഫ്‌സല്‍ കണ്ണൂര്‍, ഖമര്‍ ഭാനു ടീച്ചര്‍, വിജയന്‍ നെയ്യാറ്റിന്‍കര, ടോം സി മാത്യു, ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, സനില്‍കുമാര്‍ ഹരിപ്പാട്, സുഹ്‌റ, അബ്ദുല്‍സലാം, മുഹമ്മദ് വസീം, ഷാജഹാന്‍ കാഞ്ഞിരപ്പള്ളി, നസീര്‍ കുന്നില്‍, ഉണ്ണി കൊല്ലം, അഫ്‌സല്‍, ഷാനവാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി മുസ്തഫ കുമരനെല്ലൂര്‍ സ്വാഗതവും ട്രഷറര്‍ സജീര്‍ പെരുംകുളം നന്ദിയും പറഞ്ഞു. ഹിബ അബ്ദുസ്സലാം, അഷ്‌റഫ് ചേലാമ്പ്ര എന്നിവര്‍ മ്യൂസിക്കല്‍ നൈറ്റിനു നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





