Sauditimesonline

3 oicc
ഇനി 'യഥാര്‍ത്ഥ ഇരട്ടച്ചങ്കന്റെ' ഭരണം; ആവേശമായി റിയാദ് ഒഐസിസി

എറണാകുളം കൂട്ടായ്മ കലണ്ടര്‍ പ്രകാശനം

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. പ്രസിഡന്റ് കരിം കാനാമ്പുറം അധ്യക്ഷത വഹിച്ചു. മലാസിലെ അല്‍മാസ് റെസ്‌റ്റോറന്റ് ഹാളില്‍ ചേര്‍ന്ന യോഗം എടപ്പ വുമണ്‍സ് കളക്റ്റീവ് കോര്‍ഡിനേറ്റര്‍ നെജു കബീര്‍ ഉദ്ഘാടനം ചെയ്തു. കലണ്ടറിന്റെ പ്രകാശനം അഡ്‌വൈസറി ബോര്‍ഡ് അംഗം ഷാജി കൊച്ചിന്‍ നിര്‍ര്‍വ്വഹിച്ചു. കോര്‍ഡിനേറ്റര്‍മാരായ അഷറഫ് മുവ്വാറ്റുപുഴ, അനസ് കോതമംഗലം എന്നിവര്‍ ഏറ്റുവാങ്ങി.

ഭാരവാഹികളായ സുഭാഷ് കെ അമ്പാട്ട്, മുഹമ്മദ് ഉവൈസ്, അമീര്‍ കാക്കനാട്, അംജദ് അലി, അജ്‌നാസ് ബാവു, ലാലു വര്‍ക്കി, നിസാര്‍ കൊച്ചിന്‍, ഷുക്കൂര്‍ ആലുവ, എം സാലി ആലുവ, സൗമ്യ സക്കറിയ, മിനി വക്കീല്‍, സഫ്‌ന അമീര്‍, ലിയാ ഷജീര്‍ എന്നിവര്‍ പങ്കെടുത്തു. ഹ്യൂമാനിറ്റേറിയന്‍ കണ്‍വീനര്‍ നിഷാദ് ചെറുവട്ടൂര്‍ സ്വാഗതവും സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ജസീര്‍ കോതമംഗലം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top