Sauditimesonline

PRAVASI
പ്രവാസി സ്‌നേഹത്തിന്റെ മുഖംമൂടി; മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുന്നു

അബുദാബിയില്‍ വാഹനാപകടം: റിയാദിലെ മലയാളി സംരംഭകന്റെ മൂന്ന് മക്കള്‍ ഉള്‍പ്പെടെ നാല് മരണം

റിയാദ്: അബുദാബിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 മക്കള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ മരിച്ചു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം നടത്തുന്ന ജേര്‍ണലിസം ക്ലാസിലെ പഠിതാവും സംരംഭകനുമായ അബ്ദുല്‍ ലത്തീഫിന്റെ കുടുംബമാണ് അപകടത്തില്‍പെട്ടത്.

അബ്ദുല്‍ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും വീട്ടുവേലക്കാരി ബുഷ്‌റയുമാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയാണ് അബ്ദുല്‍ ലത്തീഫ്. ദുബൈയിലും റിയാദിലും ബിസനസ് ചെയ്യുന്ന അബ്ദുല്‍ ലത്തീഫിന്റെ കുടുംബം വര്‍ഷങ്ങളായി ദുബായിലാണ് താമസം. റിയാദിലായിരുന്ന ലത്തീഫ് കഴിഞ്ഞ ആഴ്ചയാണ് ദുബായിലെത്തിയത്. പരിക്കേറ്റ അബ്ദുല്‍ ലത്തീഫും ഭാര്യയും ചികിത്സയിലാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top