Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

കണ്ണൂര്‍ പെരുമ വിളംബരം ചെയ്തു റിയാദില്‍ ഇഫ്താര്‍ സംഗമം

റിയാദ്: ഐക്യത്തിന്റെയും സഹോദരത്വത്തിന്റെയും സന്ദേശം പങ്കുവെച്ചു കണ്ണൂര്‍ കെ.എം.സി.സി ഇഫ്താര്‍ സംഗമം വിവിധ പരിപാടികളോടെ അരങ്ങേറി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. അന്‍വര്‍ വി പി അധ്യക്ഷത വഹിച്ചു.
മുഖ്യപ്രഭാഷണത്തില്‍ വി.കെ. മുഹമ്മദ്, യു.പി. മുസ്തഫ എന്നിവര്‍ റമദാന്‍ വ്രതം സമ്മാനിക്കുന്ന ആത്മ നിര്‍വൃതിയും സമൂഹത്തില്‍ സൃഷ്ടിക്കുന്ന നന്മയും ഓര്‍മ്മിപ്പിച്ചു.1500 അതിഥികള്‍ പങ്കെടുത്തു.

ഷുഹൈബ് പനങ്ങാങ്ങര, അബ്ദുല്‍ മജീദ് പെരുമ്പ, റസാഖ് വളക്കൈ, അലി വയനാട്, എന്‍.സി. മുഹമ്മദ്, ഇബ്രാഹീം വളക്കൈ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജി, ഖാദര്‍ മക്ക ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവര്‍ സന്നിഹിതരായിരുന്നു. മുഖ്താര്‍ പി.ടി.പി സ്വാഗതവും സൈഫുദ്ദീന്‍ വളക്കൈ നന്ദിയും പറഞ്ഞു.

അതിഥികളെ സത്ക്കരിക്കാന്‍ കണ്ണൂരിന്റെ തനത് രുചിക്കൂട്ടുകളായ ഉന്നക്കായ, ചിക്കന്‍ റോള്‍, ഇറച്ചി പത്തല്‍ എന്നിവ ഒരുക്കിയിരുന്നു. ലിയാക്കത്ത് നീര്‍വേലി, ഹുസൈന്‍ കുപ്പം, മുഹമ്മദ് കണ്ടക്കൈ, മഹബൂബ് ചെറിയവളപ്പ്, ഷബാബ് പടിയൂര്‍, ഷരീഫ് തിലാനൂര്‍, സിദ്ദീഖ് മടക്കര, നൗഷാദ് കെ പി, റാഫി ടി കെ, ഇര്‍ഷാദ് കായക്കൂല്‍, ഷമീം യാര, അഷ്‌റഫ് പയ്യന്നൂര്‍, അഷ്‌റഫ് കവ്വായി, സാബിത്ത് വെങ്ങാട്, സഫാദ് കല്ല്യാശ്ശേരി, ഇസ്ഹാക്ക് തളിപ്പറമ്പ, സലിം കണ്ണൂര്‍, മഹ്‌റൂഫ് കടാങ്കോട്, മുസ്തഫ പാപ്പിനിശ്ശേരി ,നാസര്‍ പുല്ലുപ്പി, റസാക്ക് ഫൈസി, ഷംഷീദ് നീര്‍വേലി, ജസീര്‍ തലശ്ശേരി, ഗുലാം പാനൂര്‍, മന്‍സൂര്‍ വളക്കൈ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top