Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

റിയാദില്‍ ‘നന്മോത്സവം’; ഡോ. അനില്‍ മുഹമ്മദ് മുഖ്യാതിഥി

റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ആറാം വാര്‍ഷികാഘോഷം ‘നന്മോത്സവം-2026’ ഫെബ്രുവരി 6ന് റിയാദ് ഷോല മാള്‍ അല്‍വഫ ഹൈപ്പര്‍ അട്രിയത്തില്‍ അരങ്ങേറും. ആഘോഷപരിപാടികളില്‍ സോഷ്യല്‍ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ. അനില്‍ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും.

പരിപാടിയില്‍ നന്മ പുരസ്‌കാരങ്ങളായ ഹ്യൂമാനിറ്റി ഐക്കണ്‍ റഹ്മത്ത് അഷ്‌റഫ് വെള്ളപ്പാടത്തിനും ബിസിനസ്സ് എക്കണ്‍ മുനീര്‍ കണ്ണങ്കരയ്ക്കും സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ. അനില്‍ മുഹമ്മദ്, നാട്ടില്‍ നിന്നെത്തിയ ഗായികമാരായ അഷ്ഫിയ അന്‍വര്‍, അസ്‌നാ നിസാം, ബിസിനസ്സ് ഐക്കണ്‍ പുരസ്‌കാര ജേതാവ് മുനീര്‍ കണ്ണങ്കര, ബഷീര്‍ ഫത്തഹുദ്ദീന്‍, അഖിനാസ് എം കരുനാഗപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top