Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

രശ്മി അനിലിന് എംഎസ്എം അലുംനി സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദില്‍ എത്തിയ എംഎസ്എം കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥിനിയും സിനിമ സീരിയല്‍ നടിയുമായ രശ്മി അനിലിന് കായംകുളം എംഎസ്എം കോളേജ് അലുംനി റിയാദ് ചാപ്റ്റര്‍ സ്വീകരണം നല്‍കി.

മലാസ് ചെറീസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഷംനാദ് കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഫോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, ഡോ: ജയചന്ദ്രന്‍, നിഖില സമീര്‍, മുഹമ്മദ് ഷെഫീഖ് എന്നിവര്‍ സംസാരിച്ചു.

അലുമ്‌നിയുടെ സ്‌നേഹോപഹാരം രശ്മി അനിലിന് സമ്മാനിച്ചു. സമീര്‍ റോയ്‌ബോക്, രാജീവ് സാഹിബ്, നിസാം രണ്ടാം കുറ്റി, ഫൗസിയ നിസാം, മുഹമ്മദ് ഖാന്‍, ഷൈല, തിഫ് ല അനസ്, സംഗീത, ഷെബീര്‍ വരിക്കപ്പള്ളി, അനസ്, ഫൈസല്‍ എന്നിവര്‍. 2015 ല്‍ രൂപീകൃതമായ അലുമ്‌നി റിയാദ് ചാപ്റ്റര്‍ കൂടുതല്‍ പ്രവര്‍ത്തങ്ങളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. പൂര്‍വ്വവിദ്യാര്തഥികള്‍ 0500439252, 0560514198 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു. പരിപാടിയില്‍ സെയ്ഫ് കൂട്ടുങ്കല്‍ സ്വാഗതവും ഷിബു ഉസ്മാന്‍ നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top