Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

‘കേളിയിലൂടെ കേരളത്തിലേക്ക്’; സൗജന്യ വിമാന ടിക്കറ്റ് പദ്ധതി

റിയാദ്: പ്രതിസന്ധിനേരിടുന്ന 100 പ്രവാസി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്ന പദ്ധതിയുമായി റിയാദ് കേളി കലാ സാംസ്‌കാരികവേദി. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍, രോഗബാധിതരായവര്‍ എന്നിവര്‍ക്കാണ് ടിക്കറ്റ് നല്‍കുന്നത്. ‘കേളിയിലൂടെ കേരളത്തിലേക്ക്’ എന്ന പദ്ധതിയിലൂടെ ഘട്ടം ഘട്ടമായി സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്നതെന്ന് സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ പറഞ്ഞു. റിയാദിനു പുറമെ അല്‍ഖര്‍ജ്, മുസാമിയ, ദവാദ്മി തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന കേളിയുടെ വിവിധ യുണിറ്റുകള്‍ മുഖേനയായിരിക്കും സൗജന്യ വിമാന ടിക്കറ്റിന് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top