
റിയാദ്: സ്റ്റുഡന്‍സ് ഇന്ത്യ റിയാദ് ഘടകം വിദ്യാര്‍ത്ഥികള്‍ക്കായി റമദാന്‍ ക്വിസ് സംഘടിപ്പിച്ചു. റമദാന്‍ ഒന്ന് മുതല്‍ പത്തു വരെ ഖുര്‍ആന്‍, ഹദീസ്, നോമ്പ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഓണ്‍ലൈന്‍ ക്വിസ് മത്സരം. എട്ടു മുതല്‍ പന്ത്രണ്ടു വരെ കഌസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ ഹനാ ഹാരിസ്, സഹല അസ്‌ലം അമീന കന്‍സ എന്നിവര്‍ ഒന്നാം സ്ഥാനവും, ബാസിം അബ്ദുല്‍ മജീദ്, നശ്‌വ സദര്‍, ലീന്‍ അഷ്‌റഫ്, താഹിയ ഇര്‍ഷാദ്, അമാന്‍ ഇര്‍ഷാദ് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. ഫാദില്‍ സിദ്ദിഖ് , ഫൈഹ ഫാത്തിമ, നജാ ഇഖ്ബാല്‍, സുഹൈല്‍ സിദ്ദിഖ്, ഫാത്തിമ ഹുദാ, മിബ്ദാല്‍ റസീന്‍ എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനം. ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി പി. റുക്‌സാന വിജയികളെ പ്രഖ്യാപിച്ചു. ജമീല്‍ മുസ്തഫ, സലിം ബാബു, നിസാര്‍ ഉമര്‍, സുഹൈറ അസ്‌ലം, റുക്‌സാന ഇര്‍ഷാദ്, അസ്‌ലം കെ സി എം, റന്‍സില ഷറഫിന്‍, ആയിഷ സലിം ബാബു, അയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.