
റിയാദ്: വിദഗ്ദ ചികിത്സ തേടി നാട്ടിലേക്ക് പുറപ്പെട്ട തൃശ്ശൂര്‍ പോര്‍ക്കളം സ്വദേശി പള്ളിക്കര വീട്ടില്‍ സത്യന്‍ വേലായുധന്‍ (58) വിമാനത്തില്‍ മരിച്ചു. നെഞ്ചു വേദനയെ തുടര്‍ന്ന് റിയാദ് ശുമൈസി ആശുപത്രിയില്‍ ആഞ്ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനായിരുന്നു. ബ്‌ളോക് കണ്ടെത്തിയതിനെ തുടര്‍ന്നു ശസ്ത്രക്രിയ ഉള്‍പ്പെടെ നാട്ടില്‍ ചികിത്സ തേടാന്‍ തീരുമാനിക്കുകയായിരുന്നു.

റിയാദില്‍ നിന്നു കോഴിക്കോട്ടേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു നാട്ടിലേയ്ക്കുളള യാത്ര. എന്നാല്‍ വിമാനത്തില്‍ മരിക്കുകയായിരുന്നു. തുടര്‍ ചികിത്സക്കായി ബന്ധുക്കള്‍ ആംബുലന്‍സ് സജ്ജീകരിച്ച് എയര്‍പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ മൃതദേഹമാണ് ഏറ്റുവാങ്ങാനായത്.

35 വര്‍ഷം റിയാദിലെ ദുര്‍മയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ലിഷ, മക്കള്‍ അപര്‍ണ്ണ, അഭിനവ്. മരുമകന്‍ വിപിന്‍. കേളി കലാസാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ ദുര്‍മ യൂണിറ്റ് അംഗമാണ്. മൃതദേഹം തൃശ്ശൂരിലെ വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






