Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

കേളി ബദിയ ഏരിയ സമ്മേളനം സപ്തം. 26ന്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ ഏഴാമത് സമ്മേളനം സപ്തംപര്‍ 26ന് നടക്കും. കേളി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഏരിയയിലെ ആറ് യൂണിറ്റുകളുടെയും സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഏരിയാ സമ്മേളനത്തിന് വേദി ഒരുക്കുന്നത്. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കേളി ഏരിയ പ്രസിഡന്റ് അലി കെ വി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജോസഫ് ഷാജി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കിഷോര്‍ ഇ നിസ്സാം സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു.

ചെയര്‍മാന്‍ മുരളി എന്‍ പി, വൈസ് ചെയര്‍മാന്‍ ഷാജഹാന്‍, ഉല്ലാസ്, കണ്‍വീനര്‍ മുസ്തഫ വളാഞ്ചേരി,ജോയിന്റ് കണ്‍വീനര്‍ പ്രസാദ് വഞ്ചിപ്പുര, രതീഷ് രമണന്‍, സാമ്പത്തികം കണ്‍വീനര്‍ ഷാജി പി കെ, സ്‌റ്റേഷനറി കണ്‍വീനര്‍ സരസന്‍,ഭക്ഷണം കണ്‍വീനര്‍ വിജയന്‍, സ്‌റ്റേജ് ഡെക്കറേഷന്‍ കണ്‍വീനര്‍ ജര്‍നറ്റ് നെല്‍സണ്‍,അടിസ്ഥാന സൗകര്യം കണ്‍വീനര്‍ രഞ്ജിത്ത്, ഗതാഗതം കണ്‍വീനര്‍ ഹക്കീം റാവുത്തര്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ ഷറഫു മൂച്ചിക്കല്‍, വിവിധ സബ് കമ്മിറ്റികളിലായി നിസാം പത്തനംതിട്ട, നിസാര്‍ കുളമുട്ടം,

സെബാസ്റ്റ്യന്‍, അനില്‍ ബാബു, ഷമീര്‍ കുന്നത്ത്, ഷാമില്‍, ഹംസ കറുത്തേടത്ത്, തുടങ്ങിയവരും, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങള്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ അടങ്ങിയ 75 അംഗ സംഘാടകസമിതി രൂപീകരിച്ചു. കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രന്‍ തെരുവത്ത്, കേളി കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങല്‍, ഏരിയാ രക്ഷാധികാരി സെക്രട്ടറി റഫീഖ് പാലത്ത് എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഏരിയ വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ മുസ്തഫ വളാഞ്ചേരി നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി കലാ സാംസ്‌കാരിക കായിക പരിപാടികള്‍ അരങ്ങേറുമെന്നും സംഘാടക സമിതി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top