
റിയാദ്: ഹജ്, ഉംറ തീര്‍ഥാടകരെ സഹായിക്കുന്ന നുസുക് ആപ്ലിക്കേഷന്‍ ഇന്റര്‍നെറ്റ് കണട്‌വിറ്റി ഇല്ലാതെ ഉപയോഗിക്കാന്‍ സൗകര്യം ലഭ്യമാക്കി മന്ത്രാലയം. സൗദി ടെലികോം കമ്പനികളായ എസ്.ടി.സി, മൊബൈലി, സൈന്‍ എന്നിവയുമായി സഹകരിച്ചാണ് പുതിയ സേവനം.

സൗദി ടെലികോം സിം ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാകും. സ്വദേശികള്‍, വിദേശികള്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ നുസുക് ആപ്പിലെ മുഴുവന്‍ സേവനങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിയും. തീര്‍ഥാടകര്‍ക്കു കര്‍മങ്ങള്‍ നിര്‍വഹിക്കാനും മദീന സന്ദര്‍ശനത്തിനുളള പെര്‍മിറ്റുകള്‍ നേടാനും കഴിയും. ഇതിനു പുറമെ ഹറമൈന്‍ ട്രെയിന്‍ റിസര്‍വേഷനുകള്‍ക്കും സൗകര്യമുണ്ട്. നുസുക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനവും ഉപയോഗിക്കാനും അന്വേഷണങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഡാറ്റ ഇല്ലാതെ നുസ്‌ക് ആപ് പ്രവര്‍ത്തിക്കും.

ടെലികോം കമ്പനികളും ഹജ്, ഉംറ മന്ത്രാലയവും സഹകരിക്കുന്നതോടെ മികച്ച സേവനവും ഡിജിറ്റല്‍ സൗകര്യങ്ങളും വലിയ മാറ്റങ്ങള്‍ക്കു കാരണമാകുമെന്ന് നുസുക് പ്ലാറ്റ്‌ഫോം സി.ഇ.ഒ എന്‍ജിനീയര്‍ അഹ്മദ് അല്‍മൈമാന്‍ പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





