Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

കേളി ദ്വിദിന സമ്മേളനത്തിന് തുടക്കം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പന്ത്രണ്ടാമത് ദ്വിദിന കേന്ദ്ര സമ്മേളനം വി.എസ്. അച്യുതാനന്ദന്‍ നഗരില്‍ ആരംഭിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗം പ്രൊഫ. എംഎം നാരായണന്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. രാജീവും സംഘവും സ്വാഗത ഗാനം ആലപിച്ചു. സതീഷ് കുമാര്‍ വളവില്‍, നൗഫല്‍ സിദ്ധീഖ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സംഘാടക സമിതി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര സ്വാഗതം പറഞ്ഞു.

പതിനൊന്നാം സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഭവന നിര്‍മ്മാണ സഹായ പദ്ധതിയുടെ ഫണ്ട് സുനില്‍ ഉദിനൂക്കാരനും ഇസ്മായില്‍ കൊടിഞ്ഞിക്കും കേളി സെക്രട്ടറി സുരേഷ് കണ്ണപുരം കൈമാറി. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കുടുംബവേദി സെക്രട്ടറി ഷഹീബ വികെ, മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫന്‍, എന്‍ആര്‍കെ കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായ്, ചില്ല കോര്‍ഡിനേറ്റര്‍ സുരേഷ് ലാല്‍, റെഡ് സ്റ്റാര്‍ സെക്രട്ടറി റിയാസ് പള്ളാട്ട്, ദേശാഭിമാനി റിയാദ് റിപ്പോര്‍ട്ടര്‍ ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നാളെ പ്രതിനിധി സമ്മേളനം നടക്കും. 15 ഏരിയ കമ്മറ്റികളെ പ്രതിനിധീകരിച്ച് 380 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top