
റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ബദിയ ഏരിയാ കമ്മിറ്റി അംഗവും, വളണ്ടിയര്‍ ക്യാപ്റ്റനുമായ മണിയന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ഇരുപത് വര്‍ഷം ബദിയ സുവൈദി ഭാഗങ്ങളില്‍ കെട്ടിടനിര്‍മാണ മേഖലയില്‍ തൊഴിലാളിയായിരുന്നു. തിരുവനന്തപുരം പാറശ്ശാല സ്വദേശിയാണ്.

കേളി ബദിയ ഏരിയാ കമ്മിറ്റി ഓഫീസില്‍ ഒരുക്കിയ യാത്രയയപ്പ് യോഗത്തില്‍ ഏരിയാ പ്രസിഡന്റ് അലി. കെ. വി. അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗം മധു എടപ്പുറത്ത്, ഏരിയ ജോയിന്റ് സെക്രട്ടറി ഷാജി കെ എന്‍, വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര, ഏരിയാ രക്ഷധികാരി സമിതി അംഗം റഫീക്ക് പാലത്ത്, ഏരിയാ കമ്മിറ്റി അംഗം ഷറഫു മൂച്ചിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഏരിയാ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി കിഷോര്‍ ഇ നിസാം കൈമാറി. യാത്രയയപ്പ് ചടങ്ങിന് ഏരിയ സെക്രട്ടറി സ്വാഗതവും മണിയന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






