ആലപ്പുഴ: പ്രവാസ ലോകത്തെ മികച്ച സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒഐസിസി റിയാദ്-ആലപ്പുഴ ജില്ലാ കമ്മറ്റി പ്രസിഡന്റ് ശരത് സ്വാമിനാഥനെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ആദരിച്ചു. മുന്‍ മന്ത്രി കെ സി ജോസഫ് പൊന്നാട അണിഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് ടി എ ഹമീദ് അധ്യക്ഷത വഹിച്ചു. കുതിരപ്പന്തി എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച അംഗീകാരമാണിതെന്ന് ശരത് സ്വാമിനാഥന്‍ പറഞ്ഞു.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ അഡ്വ. എം ലിജു, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, കെപിസിസി ജന. സെക്രട്ടറി എ എ ഷുക്കൂര്‍, ഡിസിസി ജനറല്‍ സെക്രട്ടറി പി സാബു, നെടുമുടി ഹരികുമാര്‍, ആലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് ശ്രീ.സി വി മനോജ് കുമാര്‍, അഡ്വ. മനോജ് കുമാര്‍, ജെ. എസ് അടൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആദരം.
റിയാദിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) പ്രസിഡന്റായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിരുന്നു. ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി നടപ്പിലാക്കുന്ന ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ്പിന് നേതൃത്വം നല്‍കുന്നത് ശരത് സ്വാമിനാഥ് ആണ്. ഇതെല്ലാം പരിഗണിച്ചാണ് ആലപ്പുഴയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ക്യാമ്പില്‍ ശരത് സ്വാമിനാഥനെ ആദരിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.